![](https://nammudenaadu.com/wp-content/uploads/2021/01/134798821_4879245555481086_8208637042844499469_o.jpg)
മജുംദാറാണ് കൊച്ചിയിലെ ദസ്തയവ്സ്കി എന്നു പേരുള്ള ഓട്ടോറിക്ഷയുടെ ഉടമ
മജുംദാറാണ് കൊച്ചിയിലെ ദസ്തയവ്സ്കി എന്നു പേരുള്ള ഓട്ടോറിക്ഷയുടെ ഉടമ. പെരുമ്പടവം ശ്രീധരൻ്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ വായിച്ചാണ് ഇദ്ദേഹം ദസ്തയവ്സ്കിയുടെ കടുത്ത ആരാധകനായി മാറുന്നത്. ഓട്ടോയ്ക്ക് റഷ്യൻ എഴുത്തുകാരൻ്റെ തന്നെ പേരിട്ടു. ഒരു മകൻ ജനിച്ചപ്പോൾ വേറൊന്നും വിളിക്കാൻ തോന്നിയില്ല. ദസ്തയവ്സ്കി എന്നു വിളിച്ചു. സ്കൂളിൽ അവനെ കൂട്ടുകാരും ടീച്ചർമാരും ദോസ്തോ എന്നു ചുരുക്കിയാണ് വിളിക്കുന്നത്. എല്ലാവർക്കും ഇപ്പോൾ ദസ്തയവ്സ്കിയെ അറിയാം.ഒരു സങ്കീർത്തനം പോലെയിൽ പൊലീസ് സ്റ്റേഷനിൽ വച്ച് ഇൻസ്പെക്ടർ അന്നയോട് ചോദിക്കുന്ന ഒരു രംഗമുണ്ട്.നിങ്ങൾ ഈ ദസ്റ്റയവസ്കിയുടെ ആരാണ്…?അവളുടെ ഹൃദയത്തിന് മേലേക്കൂടി ഒരു മിന്നൽപ്പിണർ പാഞ്ഞു’ മുൾമുനയിൽ നിന്ന ആ നിമിഷത്തിൽ അന്ന തീർച്ചപ്പെടുത്തി പറഞ്ഞു: ഞാനദ്ദേഹത്തിൻ്റെ ഭാര്യയാണ്..!ഇതേപോലെ മകന് അന്ന എന്നു പേരുള്ള ഒരു പെൺകുട്ടി വധുവായി വരണമെന്നാണ് മജുംദാറിൻ്റേയും സുനിതയുടെയും മോഹം…
നടക്കട്ടെ അല്ലേ. ഇവരുടെ കഥ
![](https://nammudenaadu.com/wp-content/uploads/2021/01/t-b-lal-1024x1024.jpg)
ടി ബി ലാൽ