
“ഞങ്ങളുടെ ജനപിന്തുണ സിപിഎമ്മിന് നന്നായി അറിയാം’: ജോസ് കെ. മാണി
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ ജനപിന്തുണ സിപിഎമ്മിന് നന്നായി അറിയാമെന്ന് ജോസ് കെ. മാണി. എൽഡിഎഫിലെ സീറ്റ് നിർണയത്തിൽ ആ പരിഗണന തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുമുന്നണിക്ക് കിട്ടിയ ജൂനിയര്‍ മാൻഡ്രേക്കാണെന്ന മാണി സി. കാപ്പന്റെ പ്രസ്താവനയിൽ അതേ നാണയത്തിൽ മറുപടി പറയാനില്ല. പാലായുടെയും കേരള കോൺഗ്രസിന്റെയും സംസ്കാരം അതല്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.