കോവിഡ് വാക്സിൻഅർഹതയുള്ളവർക്കെല്ലാംസൗജന്യമായി നൽകണമെന്ന് പ്രൊ ലൈഫ് സമിതി

Share News

കൊച്ചി:അർഹതയുള്ള മുഴുവൻ വ്യക്തികൾക്കും വേഗത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുവാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് കെസിബിസി
പ്രൊ ലൈഫ് സമിതി അവശ്യപ്പെട്ടു.

sabu jose,president kcbc pro life samithi

വാക്സിൻ എല്ലാവരിലേക്കും എത്തിക്കുവാൻ സാമ്പത്തിക ശേഷിയുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളെ സഹായിക്കുവാനും മുന്നോട്ടുവരണമെന്ന് പ്രസിഡൻ്റ് സാബു ജോസ് ആവശ്യപ്പെട്ടു
ജനങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷിതത്തം ഉറപ്പാക്കുവാനുള്ള ചുമതലകളിൽ വിട്ടുവീഴ്ചഉണ്ടാകരുത്.കമ്പനികൾ സി എസ് ആർ ഫണ്ടിൽ ഒരു ഭാഗം വാക്സിൻ വാങ്ങാൻ സർക്കാരിന് നൽകാൻ ശ്രദ്ധിക്കണം. തദേശ സ്ഥാപനങ്ങൾ ഒരു വിഹിതം ഇതിനായി മാറ്റി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share News