
കേരളത്തിൽ മുന്നില്‍?
തിരുവനന്തപുരം: ആദ്യഫലസൂചന പുറത്ത് വരുമ്പോൾ എൽഡിഎഫ് മുന്നിൽ .


പാലായിൽ യുഡിഎഫ് സ്ഥാനാര്‍ഥി മാണി. സി കാപ്പൻ മുന്നില്‍. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ജോസ് കെ. മാണിയാണ് മുന്നിട്ട് നിന്നത് .പാലക്കാട് തുടക്കം തൊട്ടേ ഇ ശ്രീധരന്‍ മുന്നിലാണ്. വോട്ടെണ്ണല്‍ രണ്ട്മ ണിക്കൂര്‍ പിന്നിടുമ്ബോള്‍ ശ്രീധരന്റെ ലീഡ് മുവായിരംകടന്നു.


തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബു മുന്നിട്ടു നില്‍ക്കുന്നത് ആയിരം വോട്ടിന്റെ ലീഡാണ് നേടിയിരിക്കുന്നത്. ഇടത് സ്ഥാനാര്‍ഥി എം.സ്വരാജാണ് തൊട്ടു പിന്നിലായുള്ളത്.

വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ. രമ മുന്നിട്ടു നില്ക്കുന്നു. എല്‍ഡിഎഫിന്റെ മനയത്ത് ചന്ദ്രനാണ് രമയ്ക്ക് തൊട്ടുപിന്നിലുള്ളത്.തവനൂരില്‍ മന്ത്രി കെ.ടി. ജലീല്‍ പിന്നില്‍. യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്ബിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

നിലവിൽ 93 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മുന്നിലാണ്. അതേസമയം, യുഡിഎഫ് 58 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
ഇടത് മുന്നണി ഭരണതുടർച്ച ഉറപ്പാക്കുന്ന ഫലസൂചനയാണ് കാണുന്നത് .
