
ന്യൂനപക്ഷ സ്കോളർഷിപ്പ് കാര്യത്തിൽ എല്ലാവർക്കും തുല്യത നൽകണമെന്നും,80:20 അനുപാതത്തിൽ അത് വിതരണം ചെയ്തു വരുന്ന കേരള സർക്കാർ ഉത്തരവുകൾ ഹൈക്കോടതി ഡി വിഷൻ ബഞ്ച് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കിയതു് എല്ലാ കേരളീയരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. |മിസോറാം ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ള
80:20 അനുപാതം കോടതി വിധിയുടെ പൊരുൾ എല്ലാവരും ഉൾക്കൊള്ളണം.
ബഹു.മിസോറാം ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ളക്ക് വേണ്ടി പുറപ്പെടുവിക്കുന്ന പ്രസ്താവന:
ന്യൂനപക്ഷ സ്കോളർഷിപ്പ് കാര്യത്തിൽ എല്ലാവർക്കും തുല്യത നൽകണമെന്നും,80:20 അനുപാതത്തിൽ അത് വിതരണം ചെയ്തു വരുന്ന കേരള സർക്കാർ ഉത്തരവുകൾ ഹൈക്കോടതി ഡി വിഷൻ ബഞ്ച് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കിയതു് എല്ലാ കേരളീയരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.
വിവേചന രഹിതമായി തുല്യതയോടെ ക്ഷേമ കാര്യങ്ങൾ നടപ്പാക്കണമെന്ന ഭരണഘടനാ കല്പനയുടെ വിജയമാണിത്. തുറന്ന മനസ്സോടെ സൗഹാർദ്ദ അന്തരീക്ഷം നിലനിർത്തി ന്യൂനപക്ഷ ക്ഷേമത്തിന്ന് കേന്ദ്രം നൽകുന്ന ഫണ്ട് വിനിയോഗിക്കുകയാണ് സംസ്ഥാനം ചെയ്യേണത്.
ഇതുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
2020 നവംബറിൽ 10 മാസത്തെ ഇടവേളക്ക് ശേഷം കേരളത്തിലെത്തിയ മിസോറാം ഗവർണറെ കണ്ട് ക്രിസ്തീയ സഭകൾ നൽകിയ നിവേദനത്തിൽ അവരെ വേദനിപ്പിക്കുന്ന മുഖ്യ പ്രശ്നമായി ഉന്നയിച്ചിരുന്ന ഒന്നാണ് ന്യൂനപക്ഷ ക്ഷേമ ഫണ്ട് വിതരണത്തിൽ ഒരു വ്യാഴവട്ടമായി നിലനിലക്കുന്ന വിവേചനവും നീ തി നിഷേധവും.
ബഹു. കർദ്ദിനാൾ മാർ ഉൾപ്പെടെയുള്ളവർ ആശങ്കയോടെയും അസ്വസ്തതയോടെയുമാണ് ഈ കാര്യത്തിൽ മിസോറാം ഗവർ ണുടെ സഹായം തേടിയത്. ബഹു: പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരാനും ഇന്ത്യയിലെ എല്ലാ കർദ്ദിനാൾമാരും ചേർന്ന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ഇത്തരം പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യാൻ സാഹചര്യം സംജാതമായത് ഗവർണർ മുൻകൈയെടുത്തപ്പോഴാണ്. ഇതിനെ തുടർന്നാണ് ജ: ജെ.ബി കോശിയെ ക്രിസ്തീയ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാനായി കേരള ഭരണകൂടം നിയമിച്ചത്.

മിസോറാം ഗവർണർ അനാവശ്യമായി അധികാര പരിധി വിട്ട് ഇക്കാര്യമുന്നയിക്കുന്നു എന്നു പറഞ്ഞു കൊണ്ട് അധിക്ഷേപിച്ചവരോട് പകയോ പരിഭവമോ ഇല്ല. പക്ഷേ അവരറിയുക; ഭരണഘടനയുടെ അടിസ്ഥാന ഘടന ഉറപ്പ് നൽകുന്ന കല്പനകൾ(വിവേചനം പാടില്ലെന്നത്) ലംഘിക്കപ്പെട്ടതായി ബോധ്യപ്പെട്ടാൽ ഗവർണർക്ക് അക്കാര്യത്തിൽ ഇടപെടാനവകാശമുണ്ട്. അനാവശ്യ വിവാദങ്ങൾ നാട്ടിന് ഗുണകരമല്ലെന്ന് ഓർക്കുക.