
സർഗ്ഗാത്മകതയും രാഷ്ട്രീയ പ്രവർത്തനവും സമന്വയിപ്പിച്ച് വിജയം നേടിയ മറ്റൊരു നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല.ബിഷപ്പ് ജോസഫ് കരിയിൽ
അനുശോചനസന്ദേശം
കൊച്ചി: ചിന്തയുടെയും എഴുത്തിൻ്റെയും ആഴം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയരംഗത്തെ സമ്പന്നമാക്കിയ നേതാവാണ് എം.പി.വീരേന്ദ്രകുമാറെന്ന് ലത്തീൻ സഭാധ്യക്ഷനും
കെ ആർ എൽ സി സി പ്രസിഡൻ്റുമായ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അറിവിൻ്റെ ആഴം ജനങ്ങളോട് കൂടുതൽ ചേർന്നു നിൽക്കാനും വ്യാപരിച്ച മേഖലകളിൽ അമരക്കാരനാകാനും അദ്ദേഹത്തെ സഹായിച്ചു.
സർഗ്ഗാത്മകതയും രാഷ്ട്രീയ പ്രവർത്തനവും സമന്വയിപ്പിച്ച് വിജയം നേടിയ മറ്റൊരു നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും ബിഷപ്പ് ജോസഫ് കരിയിൽ അനുസ്മരിച്ചു.