തലശ്ശേരി അതിരൂപതയുടെ ഓൺലൈൻ മഹായുവജന സംഗമം നാളെ

Share News

തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ കെസിവൈഎം – എസ്എംവൈഎം സംഘടനകളുടെ നേതൃത്വത്തിൽ മഹായുവജന സംഗമം ‘റൂത്ത്‌’ നാളെ നടക്കും. കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ പ്രാതിനിധ്യം കൊണ്ട് ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൈകുന്നേരം ഏഴരയോടു കൂടിയാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുക. സംഗമത്തിൽ കേരളത്തിലും അന്‍പതോളം വിദേശ രാജ്യങ്ങളില്‍ നിന്നുമായി പതിനായിരകണക്കിന് യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കർദ്ദിനാളുമാർ, ബിഷപ്പുമാർ, മന്ത്രിമാർ, എംപിമാർ, എം.എൽ.എ, സെലിബ്രിറ്റികള്‍, കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സംഗമത്തില്‍ ഭാഗഭാക്കാകും.

സീറോ മലങ്കര സഭ അധ്യക്ഷൻ ബസേലിയോസ് ക്ലീമീസ് ബാവ, സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, യുവജന കമ്മീഷൻ ചെയർമാൻ ഡോ. ക്രിസ്തുദാസ്, തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാർ ജോസഫ് പാംപ്ലാനി എന്നിവര്‍ യുവജനങ്ങളോട് സംസാരിക്കും. ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ഒരുക്കുന്ന പരിപാടിയിൽ യുവജനങ്ങളുടെ കലാപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു