സാഹോദര്യ സന്ദേശവുമായി ആർച്ച് ബിഷപ്പ് ആദിവാസി കോളനിയിൽ.

Share News

കരിക്കോട്ടക്കരി സെന്റ് തോമസ് ഇടവകാ അജപാലന സന്ദർശനത്തോടനുബന്ധിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഇടവകയിലെ കുടിയേറ്റ കർഷകർക്കൊപ്പം ദീർഘകാലം ജീവിച്ച ആദിവാസി സമൂഹത്തിലെ തലമുതിർന്ന അംഗം ആയ മാണിയാൻ മൂപ്പനെ കരിക്കോട്ടക്കരി രാജീവ് ദശലക്ഷം കോളനിയിലെത്തി സന്ദർശിച്ചു.


99 വയസ്സുള്ള മാണിയാൻ മൂപ്പൻ കരിക്കോട്ടക്കരി യിലെ ആദിവാസി സമൂഹത്തിലെ ഏറ്റവും തല മുതിർന്ന അംഗമാണ്.
കുടിയേറ്റത്തിന്റെ
ആദ്യ കാലഘട്ടം മുതൽ കരിക്കോട്ടക്കരി യിൽ ജീവിക്കുന്ന മാണിയാൻ മൂപ്പൻ കുടിയേറ്റ ജനതയ്ക്കും കരിക്കോട്ടക്കരിക്കും ഒപ്പം സഞ്ചരിച്ച ഒരു വ്യക്തിയാണ്. പഴയ തലമുറക്കും പുതു തലമുറക്കും സുപരിചിതനായ മാണിയാൻ കരിക്കോട്ടക്കരി ആദിവാസി സമൂഹത്തിലെ മുതിർന്ന അംഗമായിരുന്ന കറുപ്പൻ മൂപ്പന്റെ മരുമകനാണ്.


രോഗബാധിതനായി വിശ്രമത്തിലാണെങ്കിലും അനാരോഗ്യത്തെ മാറ്റിവെച്ചു പിതാവിനെ നിറഞ്ഞ മനസ്സോടെയും സന്തോഷത്തോടെയുമാണ് മൂപ്പൻ സ്വീകരിച്ചത്. പിതാവിന്റെ സന്ദർശനം ആദിവാസി സമൂഹത്തിനും വലിയ ആവേശവും വേറിട്ട അനുഭവവും ആയി.
കേട്ടു മാത്രം പരിചയമുള്ള മെത്രാനാച്ചനെ അടുത്ത കണ്ട അവർ എല്ലാ ഭവനങ്ങളിലും പിതാവിനെ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. മൂപ്പനും മറ്റു കുടുംബങ്ങൾക്കും ഉപഹാരങ്ങളും മധുരപലഹാരങ്ങളും സമ്മാനിച്ച് എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു മാണ് പിതാവ് മടങ്ങിയത്.

വികാരി ഫാ. ആന്റണി പുന്നൂര്, അസിസ്റ്റൻറ് വികാരി ഫാ:റൂബിൾ മാർട്ടിൻ,കെസി ചാക്കോമാസ്റ്റർ, പഞ്ചായത്ത് മെമ്പർ ജോസഫ് വട്ടുകുളം, മനോജ് എം കണ്ടത്തിൽ, സെബാസ്റ്റ്യൻ കല്ലൂപുരപറമ്പിൽ, വി എം തോമസ്, അപ്പച്ചൻ ഇട്ടിയപ്പാറ, ജോസഫ് കളപ്പറമ്പിൽ,ജോസഫ് ഞാമത്തോലിൽ,ജയ്സൺ ചേരും തടത്തിൽ, മേഴ്സി അറയ്ക്കൽ, ലാലിച്ചൻ കുറിച്ചിക്കൽ, ബേബി അറയ്ക്കൽ,
ജിതിൻ ആനി തോട്ടത്തിൽ, നിജിൽ ആലപ്പാട്ട്, എന്നിവർ പിതാവിനൊപ്പം സന്ദർശനത്തിൽ പങ്കാളികളായി.

Share News