ബേബി പെരുമാലിൽ അന്തരിച്ചു.|ആദരാഞ്ജലികൾ അർപ്പിക്കുന്നു .

Share News

തിരുവമ്പാടി : പ്രമുഖ കർഷക നേതാവും എ കെ സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയുമായ ബേബി പെരുമാലിൽ (64) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ 12:20- ഓടു കൂടി അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മണാശ്ശേരി ക്കു സമീപം അജ്ഞാത വാഹനം ഇടിച്ചായിരുന്നു അപകടം.

കൊച്ചിയിൽ ഇൻഫാം നേതൃ യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോട് ട്രെയിൻ ഇറങ്ങി തിരുവമ്പാടിയിലേക്ക് വരികയായിരുന്നു അദ്ദേഹം.

സംസ്കാരം ബുധനാഴ്ച (03-08-2022) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം ബുധനാഴ്ച രാവിലെ 10.00 മണിക്ക് വീട്ടിൽ എത്തിച്ച് 12:00 മണി വരെ പൊതു ദർശനത്തിന് വെക്കും.

ഉച്ചക്ക് 12.00 മണി മുതൽ ഉച്ച കഴിഞ്ഞ് 03:00 മണി വരെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പാരിഷ് ഹാളിൽ പൊതു ദർശനം ഉണ്ടായിരിക്കും. ഭാര്യ: സാലി പോരൂർ (വയനാട്) എടാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: സോണിയ (നഴ്സ് – കാനഡ), ഡാനിയ (ദുബായ്), ജൂലിയ (ദുബായ്),

*പ്രിയ ബേബി സാറിന് ആദരാഞ്ജലികൾ*🙏താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡൻ്റും, കാത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയുമായിരുന്ന *ശ്രീ. ബേബി പെരിമാലിൽ* സാറിന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത യൂത്ത് കൗൺസിലിൽ കുടുംബാംഗങ്ങളുടെ ആദരാഞ്ജലികൾ🌹🙏🌹സഭക്കും സമുദായത്തിനും വേണ്ടി അക്ഷീണം അധ്വാനിച്ച സാറിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു🌷 കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഇന്നലെ പി ഒ സി യിൽ കത്തോലിക്കാ കോൺഗ്രസ് നേതാക്കളുടെ ഉൾപ്പെടെ നടന്ന കർഷകരുടെ മീറ്റിംഗിൽ പങ്കെടുത്ത് മടങ്ങും വഴി അപകടത്തിൽ മരിക്കുകയായിരുന്നു. അപ്രതീക്ഷിത വേർപാട്😥 അവസാന നിമിഷം വരെ കർമനിരതമായ ജീവിതം. പ്രിയ ബേബി സാറിന് കണ്ണീരോടെ വിട✝️🌹

nammude-naadu-logo
Share News