ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

Share News

ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരിനെയും മികച്ച ജില്ലാഭരണകൂടമായി കോഴിക്കോടിനെയും (ഒരു ലക്ഷം രൂപ വീതം സമ്മാനം) രൂപ) മികച്ച കോർപറേഷനായി തിരുവനന്തപുരത്തെയും (50,000 രൂപ) തെരഞ്ഞെടുത്തു.

മറ്റു പുരസ്കാരജേതാക്കൾ ഇവരാണ്:മികച്ച ബ്ലോക്ക് പഞ്ചായത്ത് (50,000 രൂപ): നിലമ്പൂർമികച്ച ഗ്രാമ പഞ്ചായത്ത് (50,000 രൂപ): അരിമ്പൂർ (തൃശ്ശൂർ)മികച്ച നൂതനാശയം രൂപകൽപ്പന ചെയ്ത സ്ഥാപനം (25,000 രൂപ): നിപ്മർ, തൃശ്ശൂർഭിന്നശേഷിക്കാർക്ക് മികച്ച പ്രാപ്യത നൽകുന്ന സ്ഥാപനം (25,000 രൂപ): കേരള സ്കൂൾ ഫോർ ദി ബ്ലൈൻഡ്, മലപ്പുറം

എൻജിഒയ്ക്ക് കീഴിലെ മികച്ച ഭിന്നശേഷി പുനരധിവാസ കേന്ദ്രം (50,000 രൂപ): ആശ്വാസ് വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ, കോട്ടയംദേശീയ അന്തര്‍ദേശീയ മികവ് നേടിയവർക്കുള്ള പുരസ്ക്കാരം (25,000 രൂപ): പ്രശാന്ത് ചന്ദ്രൻ, തിരുവനന്തപുരംമികച്ച ഭിന്നശേഷി കായികതാരം (25,000 രൂപ): പൊന്നു പി.വി (വയനാട്), വിഷ്ണു പി.വി (തൃശ്ശൂർ), അർഷക് ഷാജി (തിരുവനന്തപുരം)മികച്ച സര്‍ഗാത്മകകഴിവുള്ള ഭിന്നശേഷിക്കുട്ടി (25,000 രൂപ): അനന്യ ബിജേഷ് (തിരുവനന്തപുരം), നയൻ എസ് (കൊല്ലം), കെ.എസ്.അസ്‌ന ഷെറിൻ (തൃശ്ശൂർ )സംസ്ഥാനത്തെ മാതൃകാ ഭിന്നശേഷിവ്യക്തി (25,000 രൂപ ): ധന്യ.പി (കോഴിക്കോട്), ജിമി ജോൺ (വയനാട്)ഭിന്നശേഷി മേഖലയിലെ മികച്ച എന്‍.ജി.ഒ സ്ഥാപനം (20,000 രൂപ): നവജീവന, പെർള ( കാസർഗോഡ്), ആശാനിലയം സ്പെഷ്യൽ സ്കൂൾ, വാഴൂർ (കോട്ടയം ), എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ് (മലപ്പുറം)ഭിന്നശേഷി മേഖലയിലെ മികച്ച സ്വകാര്യ തൊഴില്‍ദായകര്‍ (20,000 രൂപ ): റോസ്‌മിൻ മാത്യു (IAN ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച്, തൃശ്ശൂർ)സർക്കാർ /പൊതുമേഖലാ സ്ഥാപനത്തിലെ മികച്ച ഭിന്നശേഷി ജീവനക്കാർ (25,000 രൂപ ): വിജിമോൾ വി.എസ് (തിരുവനന്തപുരം), ഉഷ എസ്. ( തിരുവനന്തപുരം), സീന എ സി (തൃശ്ശൂർ), ഡോ.ബാബുരാജ് പി.ടി (കോട്ടയം), ഷിജു എൻ.വി (വയനാട്)സ്വകാര്യ മേഖലയിലെ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർ (25,000 രൂപ ): നീതു.കെ.വി (കണ്ണൂർ ), തോമസ് എ.ടി (ഇടുക്കി)പ്രത്യേക പരാമർശം: കൃഷ്ണകുമാർ (കൊല്ലം).

ക്യാഷ് അവാർഡിന് പുറമെ സർട്ടിഫിക്കറ്റും മെമെന്റോയും അടങ്ങുന്ന പുരസ്ക്കാരങ്ങൾ ഡിസംബർ മൂന്നിന് നടക്കുന്ന ഭിന്നശേഷി ദിനാചരണച്ചടങ്ങിൽ സമ്മാനിക്കും.

Share News