പുതിയ മാറ്റങ്ങള്‍ വരുത്തി ‘ബെവ്‌ക്യൂ’ ബുക്കിംഗ് ആരംഭിച്ചു

Share News

തിരുവനന്തപുരം: ബെവ് ക്യു ആപ്പിൽ മാറ്റങ്ങൾ വരുത്തി‌ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ബുക്കിംഗ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള ഷോപ്പുകളിലെ ടോക്കണുകള്‍ ലഭിക്കും.നേരത്തെ, മദ്യം ബുക്ക് ചെയ്യുന്ന ആള്‍ നല്‍കുന്ന പിന്‍കോഡിന് ഇരുപതു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യ ശാലയിലേക്കാണ് ടോക്കണ്‍ ലഭ്യമായിരുന്നത്. ഇത് പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു.

ഇന്ന് 4.4 ലക്ഷം ടോക്കണുകളാണ് വിതരണം ചെയ്യുക. ഇന്ന് ഇതുവരെയായി ഒരു ലക്ഷത്തോളം ടോക്കണുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു.

സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യ വില്‍പ്പന ഇല്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബെവ് ക്യു ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൊവ്വാഴ്ചക്കകം പരിഹരിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആപിലെ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

നേരത്തെ ആപ്പിലൂടെ ടോക്കണ്‍ ബുക്ക് ചെയ്യാന്‍ പോലും കഴിയാതെ വന്നതോടെ, വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു