![](https://nammudenaadu.com/wp-content/uploads/2020/06/101179873_3140944285973106_7958127924752678912_o.jpg)
ജി.ജെ ഫെർണാണ്ടസ്: സമുദ്രോത്പന്ന കയറ്റുമതി രംഗത്തെ അതികായൻ.
ജി.ജെ ഫെർണാണ്ടസ്: സമുദ്രോത്പന്ന കയറ്റുമതി രംഗത്തെ അതികായൻ.ഇന്ത്യയുടെ സമുദ്രോത്പന്ന സംസ്കാരണ കയറ്റുമതി രംഗത്തിന് തുടക്കം കുറിച്ച പ്രഗത്ഭ വ്യവസായികളിൽ ഒരാളും എസ്മാരിയോ ഗ്രൂപ്പിൻ്റെ ചെയർമാനുമായ ജി.ജെ. ഫെർണാണ്ടസ് നിര്യാതനായി. അദ്ദേഹത്തിന് 94 വയസ്സായിരുന്നു.
കൊല്ലം സ്വദേശിയായ ഫെർണാണ്ടസ് നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഈ രംഗത്ത് വളർന്നു വന്നത്.ആർ. മാധവൻ നായർ, ചെമ്മീൻ ചെറിയാൻ, ബി.എം എഡ്വേർഡ്, തുടങ്ങിയവർക്കൊപ്പം സമുദ്രോത്പന്നങ്ങൾ ശേഖരിച്ച് സംസ്കരിച്ച് കയറ്റുമതി ചെയ്ത് ഈ രംഗത്ത് കടന്നു വന്ന ആദ്യ കാല വ്യവസായികളിലൊരാളാണ് ഫെർണാണ്ടസ്
. കൊല്ലത്തെ പൗരാണികമായ ലത്തിൻ സമുദായ അംഗമായ അദ്ദേഹം ക്രമേണ തൻ്റെ പ്രവർത്തന മേഖല ആന്ധ്രയിലേക്കു മാറ്റുകയായിരുന്നു.എൻ്റെ ഏറ്റവും അടുത്ത ഒരു അഭ്യുദയാകാംക്ഷി കൂടിയായിരുന്ന ജി.ജെ. ഫെർണാണ്ടസിൻ്റെ നിര്യാണത്തിൽ അദ്ദേഹത്തിൻ്റെ കുടുംബങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നു
.മുൻ മന്ത്രി പ്രൊ കെ വി തോമസ്