
തെരുവുനായകളുടെ കടിയേറ്റ് ഭിന്നശേഷി ബാലകൻ നിഹാലിന്റെ ജീവൻ പൊലിഞ്ഞത് ഏറ്റവും വേദനാകരമാണ്.
ഓട്ടിസവും സംസാര പരിമിതിയുമുള്ള കുഞ്ഞിനെ കാണാതാവുകയും, പിന്നീട് തിരച്ചിലിനൊടുവിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
ധർമ്മടം ജേഴ്സിക്കുന്നിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ഉപ്പ നിഷാദിന്റെയും ഉമ്മ നുസീഫയുടെയും സഹോദരൻ നസ്റിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സമാനമായ ദുരന്തങ്ങളുടെ സാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമെന്ന നിലയിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ – മുതിർന്നവരെയും – ഏറ്റവും കരുതലോടെ നോക്കി, വേണ്ട പോലെ പരിപാലിക്കാൻ നമുക്കൊക്കെ ജാഗ്രതയുണ്ടാവാൻ കുഞ്ഞു നിഹാലിന്റെ സങ്കടകരമായ വിയോഗം എപ്പോഴും ഓർമ്മയിൽ ഉണ്ടാവട്ടെ.

