കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ കർഷകരുടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് നിൽപ്പ് സമരം നടത്തി

Share News

ഇന്ന് കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ കർഷകരുടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് നിൽപ്പ് സമരം നടത്തിയതിന്റെ ചില ദൃശ്യങ്ങൾ പങ്കു വെക്കുന്നു

കത്തോലിക്കാ കോൺഗ്രസ് കർഷകരോടൊപ്പം….. വിലത്തകർച്ച മൂലവും വന്യജീവികളുടെ ആക്രമണം മൂലവും ദുരിതക്കയത്തിൽ ആയ കർഷകരോടൊപ്പം കത്തോലിക്കാ കോൺഗ്രസ്…

🔹കർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളുക.🔹കാർഷികേതര വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു പലിശ എഴുതിത്തള്ളുക. 🔹കാർഷിക ഉല്പന്നങ്ങൾക്ക് ന്യായവില നിശ്ചയിച്ചു സംഭരിക്കുക. 🔹സ്വർണപ്പണയത്തിന്മേൽ കാർഷിക വായ്പ അനുവദിക്കുക. 🔹കൃഷിയിടങ്ങളിലേക്ക് കയറി വരുന്ന വന്യജീവികളെ കൊല്ലുവാനുള്ള അധികാരം കർഷകർക്ക് നൽകുക. 🔹 റബ്ബറിന് വില 200 രൂപയായി നിശ്ചയിച്ചു വിലസ്ഥിരതാ ഫണ്ട് അനുവദിക്കുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് കത്തോലിക്കാ കോൺഗ്രസ് സമരം നടത്തിയത്. സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴയിൽ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പറയനിലം നിർവഹിച്ചു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ടോണി ജോസഫ് പുഞ്ച കുന്നേൽ പയ്യന്നൂർ ടെലിഫോൺ ഭവനുമുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജിയോ കടവി കാക്കനാട് കളക്ട്രേറ്റിന് മുന്നിലും , മറ്റ് ഗ്ലോബൽ ‘ഭാരവാഹികളും , രൂപത , ഫൊറോന , യൂണിറ്റ് ഭാരവാഹികളും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്തു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു