ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഫോട്ടോഗ്രാഫി…

Share News

Photography

ജുബിൻ കുറ്റിയാനി

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾതുടങ്ങിയതാണ് ഫോട്ടോഗ്രാഫി

…അക്കാലത്ത് ശ്രീ. എസ്സ്.കെ പൊറ്റക്കാടിന്‍റെ യാത്ര വിവരണം വായിക്കുമായിരുന്നു… അന്ന് അദ്ദേഹത്തിന്റെ വലിയ ഒരു ആരാധകനായിരുന്നു ഞാൻ…

യാത്ര അന്നും ജീവനായിരുന്നു… BSA slr സൈക്കളും,ഒരു ഫിലിം ക്യാമറയും… പോക്കറ്റിൽ രണ്ടു റോൾ ഫിലിമും എപ്പോഴും കൈയ്യിലുണ്ടാകും…വീട്ടിലേക്ക് സാധനം മേടിക്കാൻ കടയിലേക്ക് വിടുമ്പോൾ വഴിമാറി യാത്രയാണ്..തനിയെ കിലോമീറ്ററുകളോളം സൈക്കളിൽ സഞ്ചരിച്ചു ഫോട്ടോ എടുക്കും….

വിവാഹത്തിനോ,വിശിഷ്ടസംഭവങ്ങൾക്കോ,പത്രവാർത്തകൾക്കൊ ഒക്കെയാണ് അക്കാലത്ത് കൂടുതലാളുകളും ഫോട്ടോ എടുത്തിരുന്നത്…അങ്ങനെയുള്ള സമയത്ത് സീനറി ഫോട്ടോ എടുക്കുമ്പോൾ ആർക്കും ഇഷ്ട്ടപെടാറില്ല…. നിനക്കു വേറേ പണിയില്ലേ എന്നു ചോദിച്ചു പലരും ചൂടായിട്ടുണ്ട്….

അന്നത്തെ കാലത്ത് ഫോട്ടോ എടുത്തുകഴിഞ്ഞുള്ള കാത്തിരിപ്പാണ് ഏറ്റവും കഷ്ടം… ഇന്നത്തേപ്പോലെ അപ്പോ തന്നെ എടുത്ത ഫോട്ടോ കാണുവാനുള്ള സംവിധാനം അന്നില്ല… ഫോട്ടോലാബിൽ കൊടുത്തു രണ്ടു ദിവസം കഴിഞ്ഞു മാത്രമേ ഫോട്ടോ കൈയിൽ കിട്ടൂ… അത് വീടിനുള്ളിലെ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും…അന്നൊക്കെ കിട്ടണ പോക്കറ്റ് മണി മുഴുവനും തൊടുപുഴയിലെ ഫോട്ടോഫാസ്റ്റ് ലാബിൽ കൊടുക്കുമായിരുന്നു..

..കാലം മാറി…ടെക്കനോളജി മാറി…. ഇന്ന് കാൽക്കുലേറ്ററും,വാച്ചും,നോട്ടുബുക്കും,ടെലിവിഷനും,റേഡിയോയും,ഇന്‍റെർനെറ്റും,‌കംപ്യൂട്ടറും…ഫോട്ടോയും വീഡിയോയും എടുക്കാവുന്ന ക്യാമറയും ഉൾപ്പെടുത്തി, കൊണ്ട് നടക്കാവുന്ന ഫോൺ എത്തി… അത്ഭുതം തോന്നുന്നു…

. പുതിയ iphone,Samsung ഫോണുകളിലെ ക്യാമറകൾ ഇപ്പോഴിറങ്ങുന്ന ക്യാനോൻ ക്രോപ്പ് സെൻസർ ക്യാമറ (two digits camera)യെക്കാൾ മികച്ചതാണ്…ഫോട്ടോ എടുക്കുന്നതിന് SLR ക്യാമറ വേണമെന്നൊന്നുമില്ല..

. ക്യാമറ ഫോണിൽ നിങ്ങളും ചിത്രങ്ങൾ എടുക്കുക അവ ഫേസ്ബുക്കിലും,ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്യുക…. മറ്റാരും പറയുന്നതൊന്നും ശ്രദ്ധിക്കണ്ട… വലിയ സപ്പോർട്ട് ഇല്ലെങ്കിലും വിഷമിക്കരുത്……. ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും ഒരു ലൈക്കും,കമന്‍റെ്ഉം ഞാൻ തരാം….full support… എല്ലാവരും ഫോട്ടോയെടുക്കൂ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു