വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാട്ടില്‍ തി​രി​കെ​ എ​ത്തി​ക്കാ​നു​ള്ള വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍​റെ മൂ​ന്നാം ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്കം

Share News

ന്യൂഡല്‍ഹി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാട്ടില്‍ തി​രി​കെ​ എ​ത്തി​ക്കാ​നു​ള്ള വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍​റെ മൂ​ന്നാം ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്കം. നാ​ല്‍​പ​ത്തി മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി 386 സ​ര്‍​വീ​സു​ക​ളാ​ണ് മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ഉ​ള്ള​ത്. 76 സ​ര്‍​വ്വീ​സു​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്കു​ണ്ട്.

വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 70,000ഓ​ളം ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി അ​റി​യി​ച്ചു.ആഭ്യന്തര വിമാന സര്‍വ്വീസ് തുടങ്ങി ഇതുവരെ എട്ട് ലക്ഷം പേര്‍ യാത്ര ചെയ്തതായും മന്ത്രി വ്യക്തമാക്കി.
ജുലൈ ഒന്നോടെ മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്ബോള്‍ തിരികെ കൊണ്ടുവരാനാകുന്നത് ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ 45 ശതമാനത്തോളം പേരെ മാത്രം. ചാര്‍ട്ടേഡ് ഫ്ലൈറ്റുകളിലെ നിരക്ക് വര്‍ധനയും കൂടുതല്‍ സ്വകാര്യ വിമാനങ്ങളെ ദൗത്യത്തിന്‍റെ ഭാഗമാക്കാത്തതും പ്രവാസികളുടെ മടക്കത്തിന് പ്രതിസന്ധിയാകുന്നുണ്ട്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു