![](https://nammudenaadu.com/wp-content/uploads/2020/06/104434407_3176557229078478_552827025929915364_o.jpg)
പാമ്പുകടിച്ചവൻ്റെ തലയിൽ ഇടിയും വെട്ടി എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങൾ-കെ വി തോമസ്
അശാസ്ത്രീയ വൈദ്യുതി ചാർജ് പിൻവലിക്കണം.
കോറോണ മഹാമാരിയിൽ ജീവിതം തന്നെ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പെട്രൊൾ-ഡീസൽ എന്നിവയുടെ വില കേന്ദ്ര സർക്കാർ കുട്ടിയതു മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കയറി തല മത്തുപിടിച്ചു നില്കുന്ന ജനങ്ങൾക്ക് ഒരു ഷോക്കാണ് വൈദ്യുതി ബിൽ
.കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ബി.പി.എൽ വിഭാഗക്കാർക്കു മൂന്നു മാസത്തേക്ക് വൈദ്യുതി ചാർജ്ജ് പൂർണ്ണമായും സൗജന്യമാക്കുക, എ.പി.എൽ വിഭാഗക്കാർക്കു വൈദ്യുതി ചാർജ് മുപ്പത് ശതമാനമാക്കി നല്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തോപ്പുംപടി ബി.ഒ, ടി. പാലത്തിനു സമീപം കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു മുൻ മന്ത്രി പ്രൊ .കെ വി തോമസ്.
. പാമ്പുകടിച്ചവൻ്റെ തലയിൽ ഇടിയും വെട്ടി എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങൾ. ഓരോ ദിവസവും വർദ്ധിച്ചു വരുന്ന ഇന്ധന വിലവർദ്ധന മൂലം ഗതാഗതച്ചലവ് കൂടി വരുന്നതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വില നിവൃത്തിയുള്ളവർക്കു പോലും താങ്ങാനാവാത്ത വിധത്തിൽ കുതിച്ചുയരുകയാണ്. കൊറോണ പാമ്പുകടിയേറ്റ ജനങ്ങൾ വൈദ്യുതി വകുപ്പിൻ്റെ അശാസ്ത്രിയ ബില്ലിംഗിലൂടെm തലയിൽ ഇടിവെട്ടു കൊണ്ടതു പോലെയായി -അദ്ദേഹം പറഞ്ഞു
. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പി.റ്റി ജയിക്കബ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഫിഷറീസ് വകുപ്പു മന്ത്രി ഡോമിനിക് പ്രസൻ്റേഷൻ, ഡി.സി.സി.സെക്രട്ടറി ആർ. ത്യാഗരാജൻ, ബ്ലോക് പ്രസിഡൻ്റ് ഷാജി കുറുപ്പശ്ശേരി, എ.എസ്.ജോൺ, സജി തേങ്ങാപുരക്കൽ, ചന്ദ്രൻ, ടോസി പൂപ്പന, ടെൽമ, കെ.എ. ഫെലിക്സ്, നിഷിത്, ജോസി ചാണയിൽ എന്നിവർ പങ്കെടുത്തു.
ജെ ജെ തോപ്പുംപടി