
വൈദ്യുതി ബില്ലില്‍: ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് ആശ്വാസ നടപടിയുമായി സർക്കാർ.ഒന്നിച്ച് തുക അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണ സൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യതമാക്കിയത്.
വൈദ്യുതി ബില്ല് അടച്ചില്ല എന്ന കാരണത്താല്‍ ആരുടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വൈദ്യുതി നിരക്കില്‍ വ്യത്യാസം വരുത്തിയിട്ടില്ല. എങ്കിലും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൗജന്യങ്ങള്‍ക്ക് അര്‍ഹതയുള്ളവര്‍ക്കും ഉയര്‍ന്ന ബില്‍ വന്നത് പ്രയാസം സൃഷ്ടിച്ചു. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് സര്‍ക്കാര്‍ കെഎസ്ഇബിക്ക് ഇവ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ബില്ലിന്റെ 30 ശതമാനം സബ്സിഡി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ വൈദ്യുതി ബോര്‍ഡിന് 200 കോടിയുടെ അധികബാധിത ഉണ്ടാകും. 90 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.