
ദൈവ തിരുമുൻപിൽ നമ്മുക്ക് ഒരു പ്രതിജ്ഞയെടുക്കാം ഒരിയ്ക്കലും പാപം വഴി ദൈവത്തെ ഉപേക്ഷിക്കുകയില്ല എന്ന്. കാരണം പാപം കോളറയേക്കാൾ അപകടകരമാണ്.”
ഫാ ബിനു സ്കറിയ എസ് ഡി ബി
ഡോൺ ബോസ്കോയും മഹാമാരിയും
ലോകം മുഴുവനും കോവിഡ് 19 ന്റെ ഭീതിയിൽ നിന്നും ഇനിയും കരകയറിയിട്ടില്ല. വാക്സിനും മരുന്നും കൊറോണ വൈറസിൽ നിന്നും പൂർണ്ണ വിമുക്തിയും നേടാൻ നമ്മുക്ക് ഇനിയും ബഹുദൂരം പോകുവാനുണ്ട്. ഈ അവസരത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉണ്ടായ ഒരു മഹാമാരിയും വിശുദ്ധ ഡോൺബോസ്കോയുടെ പ്രതിരോധ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ് .

1854 ൽ ആണ് ഒരു കോളറ മഹാമാരി ഇറ്റലിയെ പിടിച്ചുകുലുക്കിയത്. ഈ രോഗം ബാധിച്ചവരിൽ അറുപതു ശതമാനവും മരണത്തിനു കിഴടങ്ങുകയാണുണ്ടായത് .ഇത് ഗൗരവമായ രീതിയിൽ ബാധിച്ച പ്രദേശങ്ങളിൽ ഒന്നായിരുന്നു ഡോൺ ബോസ്കോയുടെ ഓറട്ടറി സ്ഥിതിചയ്തിരുന്ന ട്യൂറിൻ എന്ന പട്ടണം. 1854 മേയ് മാസത്തിൽ തന്നെ ഡോൺ ബോസ്കോ ഈ മഹാമാരിയെക്കുറിച്ച് മുൻകൂട്ടി പ്രവചിച്ചിരുന്നു. പക്ഷെ ഇതേക്കുറിച്ചു അവർ വ്യസനിക്കേണ്ട ആവശ്യമില്ലെന്നും ചില മുൻകരുതലുകളാണ് ആവശ്യമെന്നും അദ്ദേഹം അവരെ ഉത്ബോധിപ്പിച്ചിരുന്നു. അദ്ദേഹം പറഞ്ഞു ” എന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടികളെ, എല്ലാ സാഹചര്യങ്ങളിലും പാപം ഉപേക്ഷിക്കുവിൻ, നിരന്തരം പ്രാർത്ഥിക്കുവിൻ, പരിശുദ്ധ കന്യകാമറിയത്തോട് പ്രത്യേകം മാധ്യസ്ഥം യാചിയ്ക്കുകയും മാതാവിന്റെ വെഞ്ചരിച്ച ഒരു കാശുരൂപം ധരിക്കുകയും ചെയ്യുവിൻ. ഓരോ ദിവസവും ഒരു സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയും, ഒരു നന്മനിറഞ്ഞ മറിയവും, ഒരു ത്രിത്വസ്തുതിയും ‘എല്ലാ തിന്മയിലും നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ’ എന്ന സുകൃതജപവും ചൊല്ലി പ്രാർത്ഥിക്കുവിൻ. നല്ല കുമ്പസാരം നടത്തി യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിയ്ക്കുകയും നിങ്ങളെ പൂർണ്ണമായും മാതാവിന്റെ വിമല ഹൃദയത്തിനു സമർപ്പിച്ചുകൊണ്ട് എല്ലാ വിപത്തുകളിലും നിന്നും തന്റെ അരുമ മക്കളെ കാത്ത് രക്ഷിക്കണമേയെന്നു അപേക്ഷിക്കുകയും ചെയ്യുവിൻ.”
ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ നാമത്തിൽ അദ്ദേഹം പ്രവർത്തിച്ച അനേകം രോഗശാന്തികൾ അത്ഭുതപ്രവർത്തകൻ എന്ന പേരിനും വിശുദ്ധ ഡോൺ ബോസ്കോയെ അർഹനാക്കിയിരുന്നു.
കോളറ ശക്തിപ്രാപിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ ഡോൺ ബോസ്കോ വളരെ സൗമ്യതയോടും സ്നേഹത്തോടും കൂടി ശക്തമായ ഭാഷയിൽ തന്റെ കുട്ടികളോട് പറയുകയാണ് “എന്റെ മക്കളെ, പാപം മൂലമാണ് മരണം ലോകത്തിലേക്ക് വന്നത്. അതുകൊണ്ടു നിങ്ങൾ പ്രസാദവരവസ്ഥയിൽ തുടരുകയും പാപം ചെയ്യാതിരിക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങളെ ഒന്നും ഉപദ്രവിക്കുകയില്ല.”
ഈ ഉപദേശങ്ങൾക്കു പുറമെ ഡോൺ ബോസ്കോ ഒറട്ടറിയിൽ ചില ഭൗതികമായ മാറ്റങ്ങൾ വരുത്തുകയും എല്ലാവരോടും ശുചിത്വം പാലിക്കുന്നതിൽ മുൻഗണന നൽകുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
അപ്പോഴാണ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ആവശ്യകത വർദ്ധിച്ചു വന്നത് . ഡോൺ ബോസ്കോയുടെ ആഗ്രഹമനുസരിച്ചു 18 ഊർജ്ജ്വസ്വലരായ യുവജനങ്ങൾ മുന്നോട്ട് വരികയായിരുന്നു. അവർ ഡോൺ ബോസ്കോ യുടെ ഉപദേശം അക്ഷരം പ്രതി അനുസരിക്കുകയായിരുന്നു.
വിശുദ്ധൻ പറഞ്ഞതനുസരിച്ച് അവർ പ്രാത്ഥനയിൽ വിശ്വസ്തതയും, മുൻകരുതലുകളിലും ശുചിത്വത്തിലും കൃത്യതയും പാലിച്ചു.
പാപം പൂർണ്ണമായും ഉപേക്ഷിയ്ക്കുകയും സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുകയും ചെയ്തു.
തന്നിമിത്തം അവരിൽ ഒരാൾക്കുപോലും കോളറ ബാധിച്ചില്ല.
അതേ വർഷം പരിശുദ്ധ മാതാവിൻറെ അമലോത്ഭവത്തിരുനാൾ വേളയിൽ ഡോൺ ബോസ്കോ തന്റെ കുട്ടികളോട് പറയുകയാണ് . “എന്റെ പ്രിയപ്പെട്ട മക്കളെ, നമുക്ക് ദൈവത്തിനു നന്ദി പറയാം, എന്തെന്നാൽ അവിടുന്ന് നമ്മെ വലിയ ബുദ്ധിമുട്ടുകളിൽനിന്നും, അപകടങ്ങളിൽനിന്നും, വിശിഷ്യാ മരണത്തിൽനിന്നും കാത്തു രക്ഷിച്ചിരിക്കുന്നു.
ദൈവ തിരുമുൻപിൽ നമ്മുക്ക് ഒരു പ്രതിജ്ഞയെടുക്കാം ഒരിയ്ക്കലും പാപം വഴി ദൈവത്തെ ഉപേക്ഷിക്കുകയില്ല എന്ന്. കാരണം പാപം കോളറയേക്കാൾ അപകടകരമാണ്.”
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മുൻകരുതലും പ്രതിരോധനടപടികളും അത്യാവശ്യമാണെന്ന് നമുക്കറിയാം. മാസ്ക് ധരിച്ചും, സാമൂഹ്യ അകലം പാലിച്ചും, സ്വയം ശുചീകരിച്ചും നാം അതിന് മുൻകരുതലുകളെടുക്കുമ്പോൾ, ലോകാരോഗ്യ സംഘടനയും വിവിധ രാഷ്ട്രങ്ങളും അവരുടെ സർവ്വ കഴിവും ഉപയോഗിച്ച് വാക്സിനും മരുന്നിനും വേണ്ടിയുള്ള പ്രയത്നങ്ങൾ തുടരുകയാണ്.
പക്ഷെ ഡോൺ ബോസ്കോ യുടെ വാക്കുകൾ പ്രസക്തമായ മറ്റൊരു ചോദ്യം കൂടി നമ്മെ ഓർമിപ്പിക്കുന്നു.
കളവും, വഞ്ചനയും, കൊലയും, കരിഞ്ചന്തയും, ചൂഷണവും, ബ്രൂണഹത്യയും, പീഢനവും നടമാടുന്ന ഈ ലോകത്ത് കൊറോണയെക്കാൾ വലിയ വെല്ലുവിളി തിൻമ തന്നെയല്ലേ ?

ഫാ ബിനു സ്കറിയ എസ് ഡി ബി
ഒരു സലേഷ്യൻ വൈദികനാണ്. സെമിനാരിയിലും സ്കൂളിലും അദ്ധ്യാപകനായി ശുശ്രുഷ ചെയ്തതിനു ശേഷം അഖിലകേരള യുവജന പ്രസ്ഥാനത്തിന്റെ ഡയറക്ടർ ആയി ആറു വർഷം പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും ദൈവശാസ്ത്രത്തിലും ബിരുദാന്തര ബിരുദം കരസ്ഥമാക്കിയ ശേഷം ഇപ്പോൾ മനിലയിൽ അജപാലന മനഃശാസ്ത്രത്തിലും കൗൺസിലിംഗിലും ഡോക്ടറേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.
Fr Binu Scaria Sdb Youth Ministry channel
അനുഭവ സാക്ഷ്യങ്ങളിലൂടെയും കഥകളിലൂടെയും യുവാക്കൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുളള ദൈവവചന വിചിന്തനത്തിനും, പ്രചോദനാത്മക ചിന്തകൾക്കും ഈ യൂട്യൂബ് ചാനൽ സന്ദർശിക്കുക. youtube.com/binuscariasdb
Related Posts
കേരളത്തില് ഇന്ന് 794 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
- ആരോഗ്യം
- കരുതൽ
- കേരളം
- കോവിഡ് 19
- കോവിഡ് നിയന്ത്രണം
- കോവിഡ് പ്രതിരോധം
- കോവിഡ് രൂക്ഷം
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നയം
- മുഖ്യമന്ത്രി