ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സഹോദരൻ മോൺ. ജോർജ് അന്തരിച്ചു

Share News

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സഹോദരൻ മോൺ. ജോർജ് അന്തരിച്ചു.

രോഗബാധിതനായ സഹോദരനെ കാണാൻ വേണ്ടി മാർപാപ്പ ബെനഡിക്ട് പതിനാറാമൻ കഴിഞ്ഞദിവസം ജർമനിയിലെ റിഗൻസ് ബർഗിൽ പോയിരുന്നു.

മാർപാപ്പയും സഹോദരൻ ജോർജ്ജും ഒരേ ദിവസമാണ് പൗരോഹിത്യം സ്വീകരിച്ചത്. 1924 ജനുവരിയിൽ ജനിച്ച ജോർജ് 1935 ആണ് മൈനർ സെമിനാരിയിൽ ചേരുന്നത്‌. ദേവാലയ സംഗീതത്തിലും പിയാനോ വായന വളരെ കഴിവുള്ള ആളായിരുന്നു ജോർജ്. ഏകദേശം 1964 മുതൽ 1994 വരെ റിഗൻസ്‌ ബർഗ് കത്തീഡ്രൽ ദേവാലയത്തിലെ ഗായകസംഘ ഡയറക്ടർ ആയിരുന്നു അദ്ദേഹം.

ലോകത്തിലെ പല ഭാഗങ്ങളും ദേവാല സംഗീത കച്ചേരികൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ബെനഡിക്ട് പിതാവിനെ മാർപാപ്പയായി തിരഞ്ഞെടുത്തപ്പോൾ മുതൽ പലതവണ റോമിൽ വന്ന് മാർപാപ്പയെ സന്ദർശിച്ചിട്ടുണ്ട്.

ഇറ്റലിയിലെ ലാസിയോ പ്രവിശ്യ മോൺ. ജോർജിന് 2008 ൽ ഇറ്റാലിയൻ പൗരത്വം നൽകി ആദരിച്ചിട്ടുണ്ട്. 1967ലാണ് വൈദികനായിരുന്ന ജോർജിനെ മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തുന്നത്.

കഴിഞ്ഞ തിരുഹൃദയ തിരുനാൾ ദിവസം ബെനഡിക്ട് പാപ്പയും സഹോദരൻ മോൺ ജോർജ്ജും ഒരുമിച്ച് വിശുദ്ധ ബലിയർപ്പിച്ച്‌ പ്രാർത്ഥിച്ചിരുന്നു.

കടപ്പാട്: ഫാ. ജിയോ തരകൻPhoto courtesy: Media Vaticana

Sr. Soniya Kuruvila Mathirappallil

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു