രോഗക്കിടക്കയിലെ ഒരു ചെറിയ അത്ഭുതം

Share News

രോഗക്കിടക്കയിലെ ഒരു ചെറിയ അത്ഭുതം..

.ഇന്നലെ തന്നെ എഴുതണം എന്നു കരുതിയതാണ്..

…ആര് എന്തു വിചാരിച്ചാലും എഴുതിയേക്കാം എന്നു കരുതി.

…..ഇതൊരു തുറന്നെഴുത്താണ്…

..ഇതെഴുതാതെ ഈ രാത്രി ഉറങ്ങാനാകുന്നില്ല.

….അശ്രദ്ധമായി റോങ്ങ് സൈഡ് വന്നിടിച്ച മീൻ പിക്കപ്പിന്റെ വശത്തെ കൂർത്ത അഗ്രം കാരണം കാലിന്റെ മുട്ടിനു മുകളിൽ നിന്നും നല്ലൊരു കഷ്ണം മാംസം അടർന്നു പോയി എല്ലിന് ചെറിയ പരിക്ക് പറ്റിയിരുന്നു.വളരെ ആഴത്തിലുള്ള മുറിവ്.

….വേദനയുടെ ഇടയിലും ഞാൻ ഒരിക്കലും മുറിവ് കാണാൻ ശ്രമിച്ചില്ല…..ഒപ്പം യാത്ര ചെയ്ത് ചെറിയ പരിക്ക് പറ്റിയ കൂട്ടുകാരനും ഞാൻ ഉടനെ വിളിച്ചു വന്ന ചേട്ടനും എന്നോട് ഇങ്ങനെ പറഞ്ഞു….

എന്റെ തുടയിൽ ആരെങ്കിലും വാൾ കൊണ്ട് ആഞ്ഞ് വെട്ടി മാംസം പറിച്ചെടുത്താൽ എങ്ങനെയിരിക്കുമോ അത്രത്തോളം ആഴമുണ്ട് ആ മുറിവിന്.

…..അത്യാഹിത വിഭാഗത്തിൽ നിന്നും ഓപ്പറേഷൻ തിയ്യറ്ററിലേയ്ക്ക്……കഴുകി മണ്ണും പലതും നീക്കി പൂർണ്ണ അനസ്തേഷ്യ നൽകി ഉറക്കി.

……സർജറി കഴിഞ്ഞു .

..സ്റ്റിച്ച് ഇട്ടെന്ന് പറഞ്ഞു.

…..ഏകദേശം പതിനഞ്ചോളം സ്റ്റിച്ചുകൾ.

….അകത്ത് മാംസം ഇല്ലത്രേ

……വാർഡിലേയ്ക്ക് മാറ്റുമ്പോൾ സർജറിയുടെ ഭാഗമായി ഒരാളും ഒപ്പം കൂടി……ഒരു യൂറിൻ ബാഗ്…..

..എന്നാൽ അടുത്ത ദിവസം ഒരു നഴ്സ് വന്നു …..യൂറിൻ ബാഗ് മാറ്റാൻ പോകുന്നു എന്നു പറഞ്ഞു..

…ബൈ സ്റ്റാൻഡർ ആയി നിൽക്കുന്ന സ്നേഹ നിധിയായ അപ്പന്റെ മുഖത്തേയ്ക്ക് നോക്കി….അവസാനം ശ്വാസം അടക്കി പിടിച്ച് നല്ല വേദന നൽകി യൂറിൻ ബാഗിനെ വലിച്ചൂരി കൊണ്ടുപോയി ……അപ്പോൾ തീർന്നെന്ന് കരുതിയതാണ്..

…അപ്പോഴാണ് നഴ്സ് പാമ്പുകടിച്ചവന്റെ തലയിൽ ഇടി തീ വീണതുപോലെ ആ കാര്യം പറഞ്ഞത്.

…….ധാരാളം വെള്ളം കുടിക്കുക….ഇന്നു തന്നെ സാധാരണ ഗതിയിൽ മൂത്രമൊഴിച്ചു നോക്കുകഇല്ലെങ്കിൽ വീണ്ടും ട്യൂബ് ഇടേണ്ടി വരും….പിന്നെ യൂറിനൽ ഇൻഫക്ഷനാകും…….കാര്യങ്ങൾ ബുദ്ധിമുട്ടാകും……അങ്ങനെ കുറച്ചു കാര്യങ്ങൾ പറഞ്ഞു….കേട്ട പാതി അപ്പന്റെ കയ്യിൽ നിനും കുപ്പിവെള്ളം വാങ്ങി കുടിച്ചു തീർത്തു..

…വീണ്ടും വെള്ളം കുടിച്ചു…

.ശ്രമിച്ചു നോക്കി നോ രക്ഷ..

…..അവസാനം അപ്പൻ ഉച്ചഭക്ഷണം വാങ്ങാൻ പോയി….

..പോകുമ്പോൾ വാർഡിലെ ക്യാബിൻ മറയ്ക്കുന്ന കർട്ടൻ അടച്ചിട്ടു പോകാൻ പറഞ്ഞു……ആകെ സങ്കടം പേറി കിടക്കയിൽ കിടന്നുകൊണ്ടു തന്നെ കരങ്ങൾ രണ്ടും ഉയർത്തി നിശബ്ദമായി സ്തുതിച്ചു.

….വളരെ ചുരുക്കി ഒരു കാര്യം ദൈവീക സന്നിദ്ധിയിൽ സമർപ്പിച്ചു പറഞ്ഞു…..

അപകടം കണ്ട് ഓടി കൂടിയവർ പറഞ്ഞത് പുറകിലിരുന്ന ആള് തീർന്നന്നാണ്…

…..എന്നാൽ നീ എന്റെ തുടയിലെ മാംസം അടർന്നു പോകാൻ ഇടവരുത്തി…..എനിക്കറിയാം വരുന്ന കിടപ്പ് ദിനങ്ങളിൽനമ്മൾ തമ്മിൽ അഗാധമായി അടുക്കുമെന്ന്….. ഈ അത്യാഹിത വാർഡിലെത്തും വളരെ എന്റെ സഹനമായിരുന്നു എനിക്ക് വലുതായിരുന്നത്.അവിടെ തലയും കയ്യും കാലും തകർന്നു വന്നവരെ കണ്ടപ്പോൾ അവയോട് തുലനം ചെയ്യുമ്പോൾ എന്റെ സഹനങ്ങൾ ചെറുതെന്ന് മനസിലായി….അല്ല നീ മനസ്സിലാക്കി തന്നു….എന്നോടൊപ്പം സഞ്ചരിച്ച എന്റെ ആത്മാർത്ഥ സുഹൃത്തിനെ നീ ചെറു പോറൽ നൽകി എന്നെ കരുതുന്നതിനായി നീ എനിക്കായി മാറ്റിവച്ചു……എന്നാൽ കൃത്യമായി മൂത്രമൊഴിച്ചില്ലെങ്കിൽ യൂറിൻ ഇൻഫക്ഷൻ വരുമെന്നു പറയുന്നു …..ഒരു വേദനയോടെപ്പം മറ്റൊരു വേദന താങ്ങാനാകില്ല തമ്പുരാനെ……അങ്ങേയ്ക്കു വേണ്ടി ഞാൻ ചെയ്ത ചെറു നൻമകളെ ഓർത്തെങ്കിലും എന്നോട് കരുണാട്ടണമേ..

….നിറഞ്ഞ കണ്ണുകൾ തോർത്തിൽ തുടച്ച് കിടക്കയിൽ കണ്ണടച്ചു കിടന്നു. അപ്പൻ ഭക്ഷണവുമായി വന്ന് തട്ടി വിളിച്ചു.കിടക്കയ്ക്കരികിൽ എന്റെ ശ്രുശ്രൂഷകനായി നിലകൊള്ളുന്ന അപ്പനോട് യൂറിൻ ക്യാൻ ചോദിച്ചു…

..കഴിച്ചിട്ടു നോക്കിയാൽ പോരെ എന്ന അപ്പന്റെ ചോദ്യത്തിനു മുൻപിൽ കിടക്കയിൽ കിടന്ന് ക്യാൻ വാങ്ങി മൂത്രമൊഴിച്ചു നൽകി.

…..ബാഗ് ഇടട്ടേ എന്നു ചോദിച്ചു ഉറപ്പിക്കാൻ വന്ന നഴ്സ് അറിയുന്നത് മേൽപറഞ്ഞ സംഭവമാണ്….

..എന്റെ പ്രാർത്ഥനയോടൊപ്പം ഒരായിരങ്ങളുടെ പ്രാർത്ഥനങ്ങൾ സ്വർഗ്ഗത്തിലേയ്ക്ക് ഉയരുന്നുണ്ടെന്ന് എനിക്കറിയാം..

…ഒരായിരം വൈദീകർ എനിക്കായി എന്റെ സൗഖ്യത്തിനായി ദിവ്യബലികൾ അർപ്പിച്ച് എന്നെ സമർപ്പിക്കുന്നുണ്ടെന്നറിയാം …..അവർക്കെല്ലാം ഞാൻ നന്ദി ചൊല്ലീടുന്നു..

…എന്റെ കിടക്കയിലെ ഒരു ചെറിയ അത്ഭുതം തന്നെയാണ് ഇത്….

…അവ സധൈര്യം പ്രഘോഷിക്കുന്നതിലൂടെയാണ്ക്രിസ്തുവിന് ഞാൻ നന്ദി അർപ്പിച്ചീടുന്നത്…

….Thank You Jesus …..❤️with love your faithfully Servant..

Clinton Damian

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു