ദുർബല മനസ്സുകൾക്കുള്ള വലിയ സന്ദേശമാണ് ഈ കൊച്ചു കുട്ടിയുടെ സ്വാഭാവിക പ്രതികരണം
ഒരു ചെറിയ പരാജയത്തിന്റെ പേരിൽ നിരാശയുടെ പടുകുഴിയിൽ ആണ്ടുപോകുകയും ആത്മഹത്യ പോലും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ദുർബല മനസ്സുകൾക്കുള്ള വലിയ സന്ദേശമാണ് ഈ കൊച്ചു കുട്ടിയുടെ സ്വാഭാവിക പ്രതികരണം.
ഫായിസ് ഒരു പ്രതീകം ആയിരിക്കുകയാണ്.
ചിലപ്പോൾ മുതിർന്നവരേക്കാൾ ദീർഘവീക്ഷണത്തോടെ കുട്ടികൾ കാര്യങ്ങൾ ഗ്രഹിക്കുന്നതായി കാണാറുണ്ട്. ഏറെ നിഷ്കളങ്കമായ ഫായിസ് നടത്തിയ പ്രതികരണമാണ്
“ചെലോല്‍ത് ശെരിയാവും ചെലോല്‍ത് ശെരിയാവൂല എൻ്റേത് ഇപ്പൊ റെഡിയായിട്ടില്ലന്നാലും കൊയപ്പല്ല. “എന്നത്.
ജീവിതത്തിൽ പലപ്പോഴും നമ്മുടെ പരിശ്രമങ്ങൾ ഒന്നാംഘട്ടത്തിൽ വിജയിച്ചു എന്ന് വരില്ല. പരാജയത്തിൽ മനംമടുത്ത് പിൻവാങ്ങുക അല്ല, കൂടുതൽ മനോവീര്യത്തോടുകൂടി വിജയം വരെ പരിശ്രമിക്കുക എന്നതായിരിക്കണം ജീവിതത്തിന്റെ ലക്ഷ്യം.
ഒരു ചെറിയ പരാജയത്തിന്റെ പേരിൽ നിരാശയുടെ പടുകുഴിയിൽ ആണ്ടുപോകുകയും ആത്മഹത്യ പോലും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ദുർബല മനസ്സുകൾക്കുള്ള വലിയ സന്ദേശമാണ് ഈ കൊച്ചു കുട്ടിയുടെ സ്വാഭാവിക പ്രതികരണം
.മിടുക്കനായ ഈ കുട്ടിയ്ക്ക് ലഭ്യമായ സമ്മാന തുകയുടെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ശേഷിച്ച തുക പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹാവശ്യത്തിനും പകുത്തു നൽകി എന്നതും വലിയ കാര്യമാണ്.
ഫായിസിന്റെ ജീവിതത്തിൽ ആത്മവിശ്വാസവും സേവന മനോഭാവം കൂടുതൽ വളർന്നു വരട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു.