
കത്തോലിക്കാ കോൺഗ്രസ് -പാലാരിവട്ടം പോസ്റ്റ് ഓഫീസ് സ്സിന് മുമ്പിൽ നില്പ് സമരം നടത്തി.
ഫാദർ സ്റ്റാൻ
➖➖➖➖➖
സ്വാമിയെ ഉടൻ
➖➖➖➖➖➖
മോചിപ്പിക്കണം
➖➖➖➖➖➖
കൊച്ചി: ഝാർഖണ്ഡിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനും ജസ്സ്യുട്ട് വൈദീകനുമായ ഫാദർ സ്റ്റാൻ സ്വാമിയെ കള്ളക്കേസ് ചുമത്തി അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെയുള്ളകത്തോലിക്ക കോൺഗ്രസ് സമരപരിപാടികളുടെ ഭാഗമായി പാലാരിവട്ടം പോസ്റ്റ് ഓഫീസ് സ്സിന് മുമ്പിൽ നില്പ് സമരം നടത്തി.
മനുഷ്യാവകാശധ്വംസനത്തിനെതിരെ ജനവികാരം ഉയരണമെന്നും തെറ്റു തിരുത്തി ഫാദർ സ്റ്റാൻ സ്വാമിയേ ഉടൻ മോചിപ്പിക്കുന്നതിനുള്ള വീണ്ടു വിചാരം ഉണ്ടാവണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കത്തോലിക്കാ കോൺഗ്രസ് ഗ്ളോബൽ ട്രഷറർ അഡ്വ. പി. ജെ പാപ്പച്ചൻ ആവശ്യപ്പെട്ടു.
ശ്രീ. കെ.പി. മാത്യു കണ്ണമ്പുഴ, ശ്രീ. തോമസ് കരത്തോട്ടത്തിൽ, ശ്രീ. ജോളി കാട്ടിത്തറ, ശ്രീ. എം. സി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ചിത്രം. ഫാദർ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള നിൽപ്പ് സമരത്തിൽ നിന്ന്.
ഉൽഘാടകൻ ശ്രീ. അഡ്വ. പി. ജെ. പാപ്പച്ചൻ ഗ്ളോബൽ ട്രഷറർ, ശ്രീ. മാത്യു കണ്ണമ്പുഴ, ശ്രീ. തോമസ് കരത്തോട്ടത്തിൽ, ശ്രീ. ജോളി കാട്ടിത്തറ, ശ്രീ. എം. സി. ജോസഫ് എന്നിവർ.