പിണറായിയിലെ വികസന രംഗത്ത് ശ്രദ്ധേയമായ ഒരു സംരംഭത്തിന് തുടക്കമാവുകയാണ്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ പ്രവർത്തനം ആരംഭിക്കുന്നു. സാംസ്കാരിക കൂട്ടായ്മകള്‍, യോഗങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന നിലയില്‍ നിര്‍മിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ചിലവ് 18.65 കോടി രൂപയാണ്. പദ്ധതിയാണിത്.
2396 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടത്തിലെ ഓഡിറ്റോറിയത്തില്‍ 900 പേര്‍ക്കും ഡൈനിങ് ഹാളില്‍ 450 പേര്‍ക്കുമുള്ള ഇരിപ്പിടം സജ്ജീകരിച്ചിട്ടുണ്ട്. പുഷ്ബാക്ക് സൗകര്യമുള്ള സീറ്റിനൊപ്പം ലൈവ് ടെലികാസ്റ്റിനുള്ള സൗകര്യങ്ങളും എല്‍ ഇ ഡി ഡിസ്പ്ലേയും 13 മീറ്റര്‍ വീതിയുള്ള സ്റ്റേജുമൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു. രണ്ടു ഡൈനിങ് ഹാളില്‍ മ്യൂസിക് സിസ്റ്റം ഉള്‍പ്പെടുന്ന മൂവബിള്‍ ടൈപ്പ് സ്റ്റേജ്, ലൈറ്റ് സിസ്റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യാനുള്ള വിപുലമായ സൗകര്യം, സുരക്ഷയ്ക്ക് വേണ്ട അഗ്നിശമന സംവിധാനം, ശാസ്ത്രീയമായ ചവറു സംസ്കരണ സംവിധാനം എന്നിങ്ങനെ വിദേശ രാജ്യങ്ങളിലൊക്കെ മാത്രം കാണുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ സാധ്യമാക്കിരിക്കുന്നത്.
ഈ രംഗത്തെ ലോകോത്തര സൗകര്യങ്ങള്‍ നമ്മുടെ ഗ്രാമീണ മേഖലകളിലുള്ളവര്‍ക്കും ലഭ്യമാകണം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഈ കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ നടത്തിപ്പ് ചുമതല ഇവിടത്തെ ഗ്രാമപഞ്ചായത്തിനാണ്.
Pinarayi Vijayan
Chief Minister of Kerala