മാന്യമായി പ്രതികരിക്കുന്നവർ എന്തിന് ഭയക്കണം ?

Share News

മാന്യമായി പ്രതികരിക്കുന്നവർ എന്തിന് ഭയക്കണം ? കേരള പോലീസ് നിയമത്തിൽ വകുപ്പ് 118A കൂട്ടിച്ചേർക്കുന്ന ഭേദഗതി ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു. ആശയവിനിമയ സ്വാതന്ത്ര്യം പോലീസിനെ ഉപയോഗിച്ച് നിഷേധിക്കുന്ന സാഹചര്യമുണ്ടാകും എന്ന് ആശങ്ക പലരും ഉയർത്തുന്നത് കേട്ടു.

എന്തിനാണ് ഈ ആശങ്ക ? സാമൂഹ്യമാധ്യമങ്ങളിലൂടെഅപരനെ ഭീഷണിപ്പെടുത്തുക, അധിക്ഷേപിക്കുക, അപമാനിക്കുക എന്നിങ്ങനെയുള്ള പ്രവർത്തികൾ ചെയ്യുന്നവർ മാത്രമല്ലേ ഭയക്കേണ്ടതുള്ളൂ ? അവർക്കെതിരെയാണ് പോലീസിന് കേസെടുക്കാമെന്നും, അഞ്ചു വർഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് വിചാരണ നേരിടേണ്ടി വരുമെന്നും ഈ നിയമം പറയുന്നത്.

മാന്യമായി വിമർശിക്കണം, സഭ്യമായി എതിരഭിപ്രായം പറയണം ! അങ്ങനെയുള്ളവർ എന്തിന് ഈ നിയമത്തെ ഭയക്കണം ? പോലീസ് ദുരുപയോഗം ചെയ്യും എന്നാണ് ആരോപണം എങ്കിൽ അതിന് പോലീസിനെ നിലയ്ക്ക് നിർത്താനുള്ള മറ്റു നിയമം ആവശ്യമുണ്ടെങ്കിൽ അതാണ് പറയേണ്ടത്.

പൊതു ഇടത്തിൽ ആർക്കെതിരെയും എന്തും പറയാം എന്ന ധാരണ മാറണം. ഇത്തരം അധിക്ഷേപങ്ങളാൽ കണ്ണീരണിഞ്ഞ അനവധി ആളുകളെ നേരിട്ടറിയാം; അവർക്ക് ആശ്വാസമാകണം ഈ നിയമം.

Sherry J Thomas

Share News