
ഒരു സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനു ചെലവഴിക്കാറുള്ളത്.
ഇതൊരു വല്ലാത്ത പോക്കാണെന്നു പറയാതിരിക്കാന്‍ വയ്യ.

ഇടതുസര്‍ക്കാരിന്റെ പരസ്യച്ചെലവ് റോക്കറ്റുപോലെ കുതിച്ചുയരുന്നു. ഒരു സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനു ചെലവഴിക്കാറുള്ളത്.


യുഡിഎഫ് സര്‍ക്കാരിന്റെ 2011 മുതല്‍ 2016 മെയ് 24 വരെ പരസ്യച്ചെലവ് 157.89 കോടിയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ 2016 മുതല്‍ 2020 സെപ് 18 വരെയുള്ള ചെലവ് 135.37 കോടി രൂപയാണ്.
വന്‍ ചെലവുകള്‍ വരാനിരിക്കുന്നു. 100 ദിന പദ്ധതികളുടെ എല്ലാ ദിവസമുള്ള പരസ്യം ഇതില്‍ കൂട്ടിയിട്ടില്ല. മുഴുവന്‍ പത്രങ്ങള്‍ക്കും ഒരുപേജ് കളര്‍ പരസ്യം നല്കാന്‍ 95.41 ലക്ഷം രൂപ വേണം.

ഒരു ദിവസം ഒന്നും ഒന്നരയും പേജുവച്ചാണ് ഇപ്പോള്‍ പരസ്യം വരുന്നത്. കുറഞ്ഞത് 100 കോടി രൂപ ഈയിനത്തില്‍ ചെലവാകും.
അതോടൊപ്പം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വന്‍ പരസ്യച്ചെലവ് വരാന്‍ പോകുന്നു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു.
അതോടൊപ്പമാണ് പിആര്‍ഡിയെ മറികടന്ന് കിഫ്ബി സര്‍ക്കാരിന്റെ പ്രമുഖ പരസ്യദാതാവായി രംഗത്തുവന്നത്.

140 നിയമസഭാ മണ്ഡലങ്ങളുടെ കിഫ്ബി വികസനം എന്ന ബാനറില്‍ ആണിതു ചെയ്യുന്നത്. പത്രങ്ങള്‍ക്ക് നാലു പേജ് കളര്‍ പരസ്യം നല്കിക്കഴിഞ്ഞു. അതിന് നാലു കോടി രൂപ ചെലവാക്കി.
ചാനലുകളില്‍ കിഫ്ബി വികസന പരസ്യം വന്നുകൊണ്ടിരിക്കുന്നു. 70 എപ്പിസോഡുകളാണ് ഓരോ ചാനലും സംപ്രേഷണം ചെയ്യേണ്ടത്. ഒരു എപ്പിസോഡിന് ശരാശരി ഒരു ലക്ഷം രൂപ.
പിആര്‍ഡിയെ മറികടന്ന് ഒരു പിആര്‍ ഏജന്‍സിക്കാണ് നടത്തിപ്പ്. അതുകൊണ്ട് വ്യവസ്ഥാപിത കണക്കുകളില്ല. കിഫ്ബിയില്‍ ഓഡിറ്റുമില്ലല്ലോ.

അടിസ്ഥാന സൗകര്യവികസനത്തിന് ബ്ലേഡ് നിരക്കില്‍ വായ്പയെടുത്ത പണമാണിങ്ങനെ പുട്ടടിക്കുന്നത്.
വിവാദങ്ങളെ പരസ്യംകൊണ്ടു മൂടിയും മീഡിയയുടെ വായടപ്പിച്ചും മുന്നേറാനാണ് സര്‍ക്കാരിന്റെ ശ്രമം.

Pt Chacko