മദ്യനയത്തിൽ ജന വിരുദ്ധ നിലപാട്: അതിരൂപത തല നേതൃയോഗം

Share News

അങ്കമാലി. സംസ്ഥാനത്ത് കോവിഡ് വ്യാപാനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ മദ്യം സുലഭമായി കൊടുക്കാനുള്ള തീവ്രശ്രമത്തിൽ നിന്ന് പിൻതിരിയണമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി അതിരൂപത തല നേതൃയോഗം സർക്കാരിനോട് വശ്യപ്പെട്ടു.
മദ്യം കുടിച്ച് പൂസാകാൻ എല്ലാ ഒത്താശയും നൽകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ബുക്ക് ചെയ്താൽ ഉടൻ മദ്യം കിട്ടും എന്ന പുതിയ ഉത്തരവ് ഇപ്പോൾ ഇറക്കിയിരിക്കുന്നത് ഇത് അങ്ങേയറ്റം കൊടിയ വഞ്ചനയും പ്രതിക്ഷേധാർഘവും മാണ് സമിതി ചൂണ്ടിക്കാട്ടി. ഈ തീരുമാനം കോവിഡ് മഹാമാരിയെ ഓർത്ത് പിൻവലിക്കാൻ സർക്കാർ തയ്യറാകണം. മദ്യം മൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിച്ചു വരുന്നതിനാൽ സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം.സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കണമെന്നും നേതൃയോഗം ഉന്നയിച്ചു.
മദ്യത്തിന്റെ ഉപയോവും ലഭ്യതയും കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എൽ ഡി എഫ് സർക്കാർ ഇതിനകം തന്നെ അമ്പത്തിഅയ്യായിരം കോടി രൂപയുടെ മദ്യവിൽപ്പനയിലൂടെ സർവകാല റിക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ബാറുകളുടെ എണ്ണം 18 മടങ്ങിലേറെ വർധിപ്പിച്ച് അബ്കാരികളെ സഹായിക്കുന്ന ജന വിരുദ്ധ നിലപാടാണ് സർക്കാർ പിൻതുടരുന്നത്. ജന വിരുദ്ധ മദ്യനയം തിരുത്തുവാനും പൊതു നന്മ ലക്ഷ്യമാക്കിയുള്ള മദ്യനയം നടപ്പിലാക്കാനും തയ്യാറാകണമെന്നും മദ്യവിരുദ്ധ സമിതി അതിരൂപത നേതൃസമേമളനം അഭിപ്രായപ്പെട്ടു..
അതിരുപത ഡയറക്ടർ ഫാ.ജോർജ് നേരെ വീട്ടിൽ സമ്മേളനം ഉൽഘാടനം ചെയ്തു. അതിരുപത പ്രസിഡൻറ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ, അതിരൂപത ഭാരവാഹികളായ ഷൈബി പാപ്പച്ചൻ, സിസ്റ്റർ റോസ്മിൻ, ചാണ്ടി ജോസ്, സിസ്റ്റർ മരിയൂസ, എം പി ജോസി തുടങ്ങിയവർ പ്രസംഗിച്ചു.

Share News