
Anybody noticing? Covid cases crossed 1 crore mark. Deaths surpassed 5 lakhs. Is this not alarming?
India and South Asia is the new epicentre after Americas for Corona virus spreading. Maharashtra , Delhi, Tamil Nadu, Gujarat etc are dangerous
Please keep physical distancing, use face masks, wash with soap water etc. Take care.
കോടി ക്ലബ്ബിൽ കോവിഡ്; ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം ഒരു കോടിയും കടന്ന് മുന്നോട്ട്
കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയും കടന്ന് മുന്നോട്ട്.
നിലവിൽ 1,00,74,597 പേർക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കടക്കുകയും ചെയ്തു.
ഇതുവരെ 5,00,625 പേരാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒൗദ്യോഗിക കണക്കുകൾ പ്രകാരമാണിത്. 54,52,337 പേർക്കാണ് ഇതുവരെ കോവിഡിൽ നിന്ന് രോഗമുക്തി നേടാനായത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക 25,96,394, ബ്രസീൽ 13,15,941, റഷ്യ 6,27,646, ഇന്ത്യ5,29,577, ബ്രിട്ടൻ 3,10,250, സ്പെയിൻ 2,95,549, പെറു 2,75,989, ചിലി 2,67,766, ഇറ്റലി 2,40,136, ഇറാൻ 2,20,180
.


