ആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്ത്‌ പിതാവ് കാലം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാംഗമായ ഇദ്ദേഹം ജപ്പാനിലെ അപ്പോസ്റ്റോലിക് നുൻഷ്യോ ആയി സേവനം ചെയ്തു വരികയായിരുന്നു… ആദരാഞ്ജലികൾ

Share News

ടോക്കിയോ: വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.അദ്ദേഹത്തിന് 76 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 10.15ന് ആയിരുന്നു അന്ത്യം. രണ്ടു മാസത്തോളമായി രോഗബാധിതനായി ചികിൽസയിലായിരുന്നു മാർ ചേന്നോത്ത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ ചരിത്രപ്രസിദ്ധമായ കോ ക്കമംഗലം ഇടവകാംഗമായിരുന്നു മാർ ചേന്നോത്ത്. 1943 ഒക്ടോബർ 13 ന് ജനിച്ച മാർ ചേന്നോത്ത് 1969 മേയ്‌ നാലിനാണ് പൗരോഹിത്യം സ്വീകരിച്ചത്.

1973 ൽ പോണ്ടിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദമിയിൽ നയതന്ത്ര പഠനം പൂർത്തിയാക്കി.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1999 ഓഗസ്റ്റ് 24 ന് മാർ ചേന്നോത്തിനെ മധ്യ ആഫ്രിക്കൻ റിപബ്ലികിലെ   ചാഡിൽ അപ്പസ്തോലിക് നുൺഷ്യോയായി നിയമിച്ചു.

2005 ജൂൺ 15ന്  ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ  ടാൻസാനിയയിലേക്ക് അപ്പസ്തോലിക് നുൻഷ്യോയായും നിയമിച്ചു. 2011 ഓഗസ്റ്റ് 15 മുതൽ ജപ്പാനിലെ  അപ്പോസ്തോലിക് നുൻഷ്യോയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത്.

Share News