
വീഴുമ്പോൾ പിടിച്ചു നിൽക്കാനും,ചുവട് അൽപ്പം ഉറച്ചാൽ തിരിച്ചു കയറാനുമുള്ള ഉൾ കരുത്താണ് ഇനിയുള്ള നാളുകളിലെ ഏറ്റവും വലിയ ധനം -ഡോ സി ജെ ജോൺ
വീഴുമ്പോൾ പിടിച്ചു നിൽക്കാനും,ചുവട് അൽപ്പം ഉറച്ചാൽ തിരിച്ചു കയറാനുമുള്ള ഉൾ കരുത്താണ് ഇനിയുള്ള നാളുകളിലെ ഏറ്റവും വലിയ ധനം .കോവിഡിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും പുതിയ സംരംഭക സാധ്യതകളെ കുറിച്ചുമൊക്കെ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട് .അതൊക്കെ നല്ല കാര്യം. തളർന്നാലും വേഗം പൂർവസ്ഥിതി പ്രാപിക്കാനുള്ള ഇച്ഛാശക്തിയാണ് അതിനെ ചലാത്മകമാക്കുന്ന ഘടകം.അത് എത്ര പേരിൽ ഉണ്ടെന്നതിനെ ആശ്രയിച്ചാണ് പുനരുദ്ധാരണം. എങ്ങനെ വീണാലും നാലു കാലിൽ വീഴുകയും ,ഓടുകയും ചെയ്യുന്ന പൂച്ചയുടെ സ്പിരിറ്റ് മനസ്സിന് നൽകണം .എല്ലാ പ്രതിസന്ധികളിലും ഇത് മാത്രമാണ് തുണ. ഇത് മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമാകുമ്പോഴാണ് കേരളം വളരാൻ പോകുന്നത്.നമുക്ക് അത് ഉണ്ടോ? ഇല്ലെങ്കില്‍ വേണ്ട. നമ്മുടെ കുട്ടികളെയെങ്കിലും അത് ശീലിപ്പിക്കണം .
ഡോ സി ജെ ജോൺ ഫേസ് ബുക്കിൽ എഴുതിയത്
