പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്രം
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുത്തനെ കൂട്ടി. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വർധിപ്പിച്ചത്. റോഡ് സെസ് ഉൾപ്പെടെയാണ് വർധന. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. എന്നാൽ തീരുവ വർധിപ്പിച്ചത് ചില്ലറവിൽപ്പന വിലയെ ബാധിക്കില്ല. പെട്രോളിന്റെ എക്സൈസ് തീരുവ രണ്ട് രൂപയും റോഡ് സെസ് എട്ട് രൂപയുമാണ് വർധിപ്പിച്ചത്. ഡീസലിന്റെ എക്സൈസ് തീരുവ ലിറ്ററിന് അഞ്ച് രൂപയും റോഡ് സെസ് എട്ട് രൂപയും വർധിപ്പിച്ചു. […]
Read More