ദേശീയപാതാ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു
കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമായിരുന്ന ദേശീയപാതാ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ആദ്യഘട്ടമായി തലപ്പാടി-ചെങ്ങള റീച്ചിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഭാരത്മാല പരിയോജന പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് ആന്യുറ്റി മോഡിൽ ആണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് സ്റ്റാൻഡിങ് ഫിനാൻസ് കമ്മിറ്റി അംഗീകാരം നൽകി. ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവിറങ്ങിയാൽ ബിഡ് ഓപ്പൺ ചെയ്ത് ടെണ്ടർ നടപടി പൂർത്തിയാക്കാൻ കഴിയും.ദേശീയപാതാ വികസനത്തിനായി സർക്കാർ അധികാരമേറ്റതു മുതൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിന് സഹായകരമായ നിലപാടെടുത്ത കേന്ദ്രമന്ത്രി നിധിൻ […]
Read More