അമ്മയ്ക്കായി ഒരു ദിനം മാത്രമല്ല- അമ്മയുടെ ഓർമ്മയുമായി ഒരു ജീവിതം തന്നെയാണ്

Share News

മിക്കവാറും ഏതൊരു വ്യക്തിയേയും പോലെ എൻ്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണ്. അച്ഛൻ്റെ രോഗവും, നേരത്തേയുള്ള മരണവും കാരണം കുടുംബത്തിൻ്റെ ചുമതല അമ്മയ്ക്ക് സ്വന്തം ചുമലിലേറ്റേണ്ടി വന്നു. സധൈര്യം അമ്മ ആ ഉത്തരവാദിത്വം നിറവേറ്റി. പ്രസവിച്ച പതിനാലു മക്കളിൽ പതിനൊന്നു പേരെയും നഷ്ടപ്പെട്ട കല്യാണിയുടെ ഏറ്റവും ഇളയ മകനായാണ് വളർന്നത്. പ്രതിസന്ധികൾക്കിടയിലും അമ്മയെന്നെ പഠിപ്പിച്ചു. “തോൽക്കും വരെ പഠിപ്പിക്കണം” എന്ന് അധ്യാപകൻ പറഞ്ഞപ്പോൾ അമ്മ നിശ്ചയദാർഢ്യത്തിന്റെ താങ്ങുമായി കൂടെ നിന്നു.അമ്മയുടെ അടുത്തിരുന്ന് അമ്മയ്ക്കു വേണ്ടി പുസ്തകങ്ങൾ ഉറക്കെ […]

Share News
Read More

ഞായറാഴ്ചത്തെ ലോക്ക്ഡൗൺ പൂർണമായി പാലിക്കണം

Share News

ഞായറാഴ്ചത്തെ ലോക്ക്ഡൗൺ പൂർണമായി പാലിക്കണം- മിനി ഡേവിസ് –കൊച്ചി ;ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ പൂർണമായി പാലിക്കണം .അവശ്യസേവന വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്. പാൽവിതരണവും സംഭരണവും, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോർ, അനുബന്ധ സേവനങ്ങൾ, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജന ഏജൻസികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾക്ക് പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കോവിഡ് 19 പ്രതിരോധ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും മേൽ സൂചിപ്പിച്ച അനുവദനീയമായ കാര്യങ്ങൾക്കായി […]

Share News
Read More

ടി ജെ വിനോദ് എം എൽ എ – ശുചികരണപ്രേവർത്തനങ്ങൾക്കു നേതൃത്വം നൽകി

Share News

ടി ജെ വിനോദ് എം എൽ എ എറണാകുളം ജില്ലാ കളക്ടർ എസ്‌.സുഹാസ്, എം.പി ഹൈബി ഈഡൻ, മേയർ സൗമിനി ജെയിൻ, കൗൺസിലർമാരായ ഹാരിസ്, വി. ആർ.സുധീർ, എന്നിവരോടൊപ്പം കൊച്ചി കോർപറേഷനിലെ ചങ്ങാടം പോക്ക് തോടിന്റ മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു

Share News
Read More

ഇടുക്കി രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തിങ്കൾ മുതൽ ആരംഭിക്കും.

Share News

ഇടുക്കി രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തിങ്കൾ മുതൽ ആരംഭിക്കും.ചെറുതോണി. ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലേയ്ക്കുള്ള ഓൺ -ലൈൻ ക്ലാസ്സുകൾ മേയ് 11-ാം തിയതി തിങ്കൾ മുതൽ ആരംഭിക്കും. ആദ്യ ഘട്ടമായി പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലേ ഇനിയും പൂർത്തിയാകാനുള്ള പരീക്ഷകൾക്കുള്ള തീവ്രപരിശീലന ക്ലാസ്സുകളാണ് ആരംഭിക്കുക. ഇതോടൊപ്പം അടുത്ത അധ്യായന വർഷത്തേ പത്താം ക്ലാസ്സ് കുട്ടികൾക്കായുള്ള പരിശീലന ക്ലാസ്സുകളും ആരംഭിക്കും. തുടർന്ന് ഒന്ന് മുതൽ ഒൻപത് വരെയുള്ള […]

Share News
Read More

കോവിഡ് പ്രതിരോധത്തിന് 3770 താത്ക്കാലിക തസ്തികകള്‍

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പിൽ എൻ.എച്ച്.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.704 ഡോക്ടർമാർ, 100 സ്പെഷ്യലിസ്റ്റുകൾ, 1196 സ്റ്റാഫ് നഴ്സുമാർ, 167 നഴ്സിംഗ് അസിസ്റ്റന്റുമാർ, 246 ഫാർമസിസ്റ്റുകൾ, 211 ലാബ് ടെക്നീഷ്യൻമാർ, 292 ജെ.എച്ച്.ഐ.മാർ, 317 ക്ലീനിംഗ് സ്റ്റാഫുകൾ തുടങ്ങി 34 ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്. 1390 പേരെ ഇതിനോടകം തന്നെ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയനുസരിച്ച് നിയമിച്ചു […]

Share News
Read More

ഇടുക്കി ജില്ല കോവിഡ് മുക്തം

Share News

തൊടുപുഴ ; ഇടുക്കി ജില്ലയിൽ ചികിത്സയിൽ ഇരുന്ന അവസാന കോവിഡ് 19 രോഗിയുടെ മൂന്നാമത്തെ പരിശോധനഫലവും നെഗറ്റീവ് ആയതിനെ തുടർന്ന് ഇവർ ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ 24 രോഗികളും രോഗ മുക്തി നേടി ജില്ല കോവിഡ് മുക്തമായി.തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന 54 വയസ്സുള്ള ഏലപ്പാറയിലെ ആശാ പ്രവർത്തകയാണ് അവസാനം ആശുപത്രി വിട്ടത്. ഇവർക്ക്‌ ഏപ്രിൽ 26 നാണ് രോഗം പിടിപെട്ടത്. ഇടുക്കി ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് മാർച്ച്‌ 25ന് ആയിരുന്നു.

Share News
Read More

ശിശുമരണ നിരക്ക് ഏഴായി കുറയ്ക്കാനായത് നേട്ടം

Share News

കേരളത്തിൽ ശിശുമരണ നിരക്ക് ഏഴായി കുറയ്ക്കാനായിട്ടുണ്ടെന്നും ഇത് നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാളെ മാതൃദിനമാണ്. അമ്മമാർക്കായി സമർപ്പിക്കപ്പെട്ട ദിനം. അമ്മമാരുടെ ഏറ്റവും വലിയ സന്തോഷം കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളുടെ മരണനിരക്ക് പത്തായിരുന്നതാണ് കേരളത്തിന് ഏഴായി കുറയ്ക്കാൻ സാധിച്ചത്.ശിശുമരണനിരക്ക് ഒറ്റ അക്കത്തിലേക്ക് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞത് വളരെ ശ്രദ്ധേയമായ നേട്ടമായാണ് യുഎന്നിന്റെ സുസ്ഥിരവികസന വിഭാഗം കരുതുന്നത്. ദേശീയ ശരാശരി 32 ആയിരിക്കെയാണ് കേരളം ഏഴിലേക്ക് എത്തുന്നത്. ഐക്യരാഷ്ട്രസഭപോലും 2020ൽ ശിശുമരണനിരക്ക് എട്ടിലേക്ക് കുറയ്ക്കുക എന്നത് ലക്ഷ്യമാക്കി പ്രവർത്തിക്കുമ്പോഴാണ് നാം […]

Share News
Read More

ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം തെറ്റ്

Share News

ക്ഷേത്രങ്ങളിൽ നിന്നുള്ള ഫണ്ട് സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തരമൊരു സമീപനം സർക്കാരിനില്ല.കഴിഞ്ഞ വർഷത്തെ ബജറ്റ് പരിശോധിച്ചാൽ തിരുവിതാംകൂർ ദേവസ്വംബോർഡിന് നൂറു കോടി രൂപയും മലബാർ-കൊച്ചി ദേവസ്വങ്ങൾക്ക് 36 കോടിയുമാണ് നീക്കിവെച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ ഇടത്താവളങ്ങൾക്കു വേണ്ടി കിഫ്ബി 142 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ശബരിമല തീർത്ഥാടത്തിനുള്ള പ്രത്യേക ഗ്രാൻറ് 30 കോടി രൂപയുടെതായിരുന്നു. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രമടക്കം തകർച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ […]

Share News
Read More

ലോക്ക്ഡൗൺ ലംഘനം:സംസ്ഥാനത്ത് ഇന്ന് 1721 കേസുകള്‍

Share News

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1721 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1730 പേരാണ്. 976 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1770 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 46, 46, 29തിരുവനന്തപുരം റൂറല്‍ – 196, 207, 104കൊല്ലം സിറ്റി – 256, […]

Share News
Read More