മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി സാധ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമാനങ്ങൾ മടങ്ങിയെത്തുമ്പോൾ വേണ്ട ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചിട്ടുള്ളതായും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ ഗൾഫ് രാജ്യങ്ങളിൽനിന്ന് രണ്ട് വിമാനങ്ങളാണ് സംസ്ഥാനത്ത് എത്തിയത്. 151 പ്രവാസികളുമായി അബുദാബിയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഇതിലെ യാത്രക്കാരിൽ നാല് കൈക്കുഞ്ഞുങ്ങളും പത്ത് വയസിൽ താഴെയുള്ള […]

Share News
Read More
Share News

പനമരം ; മാനന്തവാടി റോഡിൽ ചെറുകാട്ടൂർ പള്ളി പരിസരം ചെളി കൊണ്ട് നിറഞ്ഞിരിക്കുന്നു .രോഗികളെ എടുത്തു കൊണ്ട് പോകേണ്ട അവസ്ഥയാണിപ്പോൾ . എസ്റ്റേറ്റ് മുക്ക് വരെ ഇതാണവസ്ഥ. ജൂൺ മാസം ( മഴക്കാലം) ആകുന്നു. പൊളിച്ചിട്ട സ്ഥലം വരെ എങ്കിലും മെറ്റൽ പതിച്ചാൽ ഉപകാരപ്രദമായിരുന്നു. ലോക്‌ഡോൺ കഴിയുമ്പോൾ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകേണ്ട പ്രധാന വഴിയാണിത് .അധികാരികൾ ശ്രദ്ധിക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു -.ജയൻ പോൾ മഠത്തിൽ

Share News
Read More

980 ഡോക്ടര്‍മാരെ മൂന്ന് മാസത്തേയ്ക്ക് നിയമിക്കുന്നു

Share News

കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ക്ക് സ്ഥാപനത്തില്‍ ഡ്യൂട്ടിയില്‍ ചേരുന്ന തീയതി മുതല്‍ 90 ദിവസത്തേക്കാണ് നിയമനം അനുവദിക്കുന്നത്. കേരളത്തിന് പുറത്തുള്ള മലയാളികള്‍ മടങ്ങിയെത്തുന്നതിന് മുമ്പ് ചികിത്സാരംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല മഴക്കാലം വരുന്നതിനാല്‍ പകര്‍ച്ചവ്യാധികളുണ്ടാകാനും സാധ്യതയുണ്ട്. കോവിഡ് പ്രതിരോധത്തിനോടൊപ്പം നിരവധി പേര്‍ക്ക് ഒരേ സമയം ചികിത്സ നല്‍കേണ്ട സാഹചര്യം പോലുമുണ്ടായേക്കാം. മാത്രമല്ല നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടത്ര ശ്രദ്ധയും നല്‍കേണ്ടതുണ്ട്. അതിനാല്‍ […]

Share News
Read More

മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

Share News

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള മാധ്യമം പ്രവര്‍ത്തകരെ ദിവ്യബലിയില്‍ പ്രത്യേകം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച രാവിലെ സാന്താ മാര്‍ത്ത ചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് സ്ത്രീ പുരുഷന്മാരായ ആഗോള മാധ്യമ പ്രവര്‍ത്തകരെ സമര്‍പ്പിച്ച് പാപ്പ പ്രാര്‍ത്ഥിച്ചത്. എത്രയോ സ്ത്രീപുരുഷന്മാരാണ് ലോകത്ത് മാധ്യമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നതെന്നും ഈ കൊറോണക്കാലത്തെ മാധ്യമ പ്രവര്‍ത്തനം ഏറെ ശ്രമകരവും അപകടകരവുമാണെന്നും പാപ്പ പറഞ്ഞു. ലോകജനതയെ വിവരസാങ്കേതികതകൊണ്ട് നിറയ്ക്കുകയും, അവര്‍ക്കായി വാര്‍ത്തകള്‍ മെനഞ്ഞെടുക്കുകയും ചെയ്യുന്നവര്‍ അവ സത്യസന്ധമായി കൈമാറുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ ദിവ്യബലിക്ക് ആമുഖമായി ആഹ്വാനം […]

Share News
Read More

ചിത്രാഞ്ജലി സ്റ്റുഡിയോയും കെ.എസ്.എഫ്.ഡി.സി തീയറ്ററുകളും അണുവിമുക്തമാക്കി

Share News

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) തിരുവനന്തപുരത്തെ യൂണിറ്റുകളായ കലാഭവൻ തീയറ്റർ, കൈരളി/ നിള/ ശ്രീ, ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവിടങ്ങളിൽ കോവിഡ് 19 നെ തുടർന്ന് അണുനശീകരണം നടത്തി. തിരുവനന്തപുരം കോർപ്പറേഷന്റെ ഫ്യൂമിഗേഷൻ യൂണിറ്റാണ് അണുനശീകരിച്ചത്. സർക്കാർ നിർദ്ദേശ പ്രകാരം സിനിമാ നിർമ്മാണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കാൻ അനുമതി ലഭിച്ചതിനെ തുടർന്നാണ് ചിത്രഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കി പ്രവർത്തനസജ്ജമാക്കിയത്. നിരാമയ ഇൻഷുറൻസ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

Share News
Read More

ചിത്രവും ചിന്തയും

Share News

ശൂന്യതയിൽ ഇവർ തീർത്ത കോണിപ്പടികൾ നോക്കൂ!! ഒരു കൂട്ടം സൂക്ഷ്മജീവികൾ മനുഷ്യരാശിയെ വീട്ടിൽ അടച്ചപ്പോൾ, പുതിയ ജീവിതം പഠിപ്പിക്കുമ്പോൾ, ഇത്തിരിപ്പോന്ന മറ്റൊരു കൂട്ടം അതിജീവനത്തിന്‍റെ മാതൃകാപാഠം തീർക്കുകയാണ്. പ്രതിസന്ധികളില്‍ പോരാട്ട വീര്യം ചോരാതെ, ഒന്നുമില്ലായ്മയിൽ ഒത്തു പിടിക്കുന്നവർ. ജർമൻ ശാസ്ത്രജ്ഞനായ ഹിബ്രസ് ബിസ്മാർക്ക് പറഞ്ഞതുപോലെ ഇനി പറയൂ- ” ഉറുമ്പുകളുടെ ജീവിതം ആണ് എനിക്കിഷ്ടം” എന്ന്. കണ്ണു തുറക്കാം, ഒപ്പം മനസ്സും,അതിജീവിക്കാനുള്ള അനുകരിക്കാനുള്ള മാതൃകകൾ ചുറ്റുവട്ടത്തിൽ തന്നെയുണ്ട്. പ്രകൃതി ഒരുക്കുന്നുണ്ട്. കോഴിക്കോട് ആനക്കാം പൊയിൽ സ്വദേശിയും യുവ […]

Share News
Read More

ചരിത്രത്തിലേക്ക് ചിത്രം വരച്ച് വടക്കേക്കരസാംസ്കാരികം |

Share News

എറണാകുളം: മാസ്ക് ധരിച്ച ശ്രീബുദ്ധൻ, കൊറോണയുമായി പോരാടുന്ന ആരോഗ്യ പ്രവർത്തകർ, സാനിറ്റൈസറുമായി നിൽക്കുന്ന യുവതി.. കൊറോണക്കാലത്തെ സ്ഥിതിവിശേഷങ്ങൾ വടക്കേക്കരയുടെ ചുമരുകളിൽ വരച്ചു ചേർക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. ലോക്ക് ഡൗൺ സമയത്ത് ചെയ്യാൻ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ഏറ്റവും പുതുതാണ് ഈ ബിനാലെ മോഡൽ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്തിലെ എല്ലാ വീടുകളിലും നടപ്പാക്കിയ പച്ചക്കറി കൃഷി ഇതിനോടകം തന്നെ വിജയം കൈവരിച്ചിരിക്കുകയാണ്. കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധം, ലോകം നേരിടുന്ന പ്രതിസന്ധികൾ, കേരളം നടപ്പാക്കുന്ന പ്രതിരോധ നടപടികൾ […]

Share News
Read More

എം.ബി.എയ്ക്ക് ഓൺലൈനിൽ അപേക്ഷിക്കാം

Share News

സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) എം.ബി.എ (ഫുൾ ടൈം) 2020-22 ബാച്ചിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ മാർക്കറ്റിംഗ്, ഫിനാൻസ്, ഹ്യൂമൺ റിസോഴ്‌സ് തുടങ്ങിയവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് ഫീസ് ഇളവും സംവരണവും ലഭിക്കും.അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഓൺലൈനായി www.kicmakerala.in ൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി മെയ് 15. കൂടുതൽ വിവരങ്ങൾക്ക് […]

Share News
Read More

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരുമാസത്തെ ഹോണറേറിയം കുറവ് ചെയ്യുന്നതു സംബന്ധിച്ച് ഉത്തരവായി

Share News

സർക്കാർ ഉത്തരവുകൾ കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരുമാസത്തെ ഹോണറേറിയം കുറവ് ചെയ്യുന്നതു സംബന്ധിച്ച് ഉത്തരവായി. ഒരു മാസത്തെ ഹോണറേറിയം ഏപ്രിൽ മുതൽ നാലു ഗഡുക്കളായാണ് ഈടാക്കുന്നത്. നിലവിൽ ഒരു മാസത്തെ ഹോണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ജനപ്രതിനിധികളിൽനിന്ന് ഇനി കുറവ് വരുത്തില്ല. ഹോണറേറിയം മാറ്റി ലഭിക്കാത്ത ജനപ്രതിനിധികൾക്കും നിലവിൽ സംഭാവനയായി നൽകിയവർക്കും ഇതു സംബന്ധിച്ച സാക്ഷ്യപത്രം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി നൽകണം.നേരത്തെ തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ ഹോണറേറിയം 30 ശതമാനം വീതം ഒരു വർഷത്തേക്ക് കുറവ് […]

Share News
Read More

പ്രവാസികളുടെ വരവ്: കെയർ സെന്ററുകൾക്ക് പ്രവർത്തന മാർഗരേഖ

Share News

ആലപ്പുഴ: മെഡിക്കൽ ഓഫീസറുടെ അനുമതിയുണ്ടെങ്കിൽ ഒരു പ്രവാസി കുടുംബത്തെ മാത്രമായി കോവിഡ് കെയർ സെന്ററായി നിശ്ചയിച്ച വീട്ടിൽ ക്വറന്റൈൻ ചെയ്യിക്കാമെന്ന് കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ജില്ല കളക്‌ടറുടെ മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും പ്രവാസി കുടുംബത്തെ പൂർണമായും ക്വറന്റൈൻ ചെയ്യേണ്ട സാഹചര്യത്തിൽ മാത്രമാണിത്. ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ ഒഴിഞ്ഞുകിടക്കുന്നതോ, പൂർണമായും കോവിഡ് കെയർ സെന്റർ മാതൃകയിൽ പ്രവാസികൾക്ക് താമസിക്കാൻ യോഗ്യ‍മോ ആയ വീടുകളുണ്ടെങ്കിൽ അവയെക്കൂടി കോവിഡ് കെയർ സെന്ററുകളായി പ്രഖ്യ‍പിക്കുന്നതിന് ജില്ലാതല സമിതിയിലേയ്ക്ക് […]

Share News
Read More