തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് മെക്കാനിക്കൽ ആരംഭിക്കുന്നു

Share News

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ 2020 – 21 അദ്ധ്യയനവർഷത്തിൽ ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചു. 60 സീറ്റുകൾ ആണ് ഉണ്ടാവുക. ഇതിൽ 5 ശതമാനം (3 സീറ്റുകൾ ) എൻആർഐ ക്വൊട്ട ആയിരിക്കും.

അക്കാദമിക മികവിലും ക്യാംപസ് പ്ലേസ്‌മെന്റിലും സംസ്ഥാനത്തു മുൻപന്തിയിൽ നിൽക്കുന്ന മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ കോഴ്സുകൾക്ക് ഈ വർഷം നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ലഭിച്ചിരുന്നു.

കൂടുതൽ വിവരങ്ങൾക്ക് കോളേജിന്റെ വെബ് സൈറ്റ് സന്ദർശിക്കുക ;

http://www.mec.ac.in/

Share News