ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടിൽ ശ്രീ ബേബി നാപ്പള്ളി ഹെൽത്ത്‌ എഡ്യൂക്കേഷൻ എക്സ്റ്റൻഷൻ ഓഫീസർ

Share News

തിരുവനന്തപുരത്തു ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടിൽ ഹെൽത്ത്‌ എഡ്യൂക്കേഷൻ എക്സ്റ്റൻഷൻ ഓഫീസറായി ശ്രീ ബേബി നാപ്പള്ളി നിയമിതനായി.

ആരോഗ്യ മേഖലയിൽ ശ്രദ്ധയമായ പ്രവർത്തനങ്ങൾ കഴ്ചവെയ്ക്കുവാൻ ശ്രീ ബേബി നാപ്പള്ളിക്ക് സാധിച്ചിട്ടുണ്ട് .

ഏൽപ്പിക്കുന്ന ചുമതലകളും ഏറ്റെടുക്കുന്ന പദ്ധ്യതികളും പരിപാടികളും ആത്മാർത്ഥതയോടെ ചെയ്യുന്ന ജീവിതശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് . പ്രവർത്തിച്ച എല്ലാ രംഗങ്ങളിലും സമൂഹത്തിന് സഹായകരമായ നിരവധി പരിപാടികൾ മേലധികാരികളുടെയും സഹപ്രവർത്തകരുടെയും സഹകരണത്തോടെ അദ്ദേഹം നടപ്പിലാക്കി .

1987-88 ൽ വയനാട് ജില്ലയിലെ മീനങ്ങാടിയിൽ വെച്ച് അദ്ദേഹംഹെൽത്ത്‌ ഇൻസ്‌പെക്ടർ പരിശീലനം പൂർത്തിയാക്കി. 1989 ജൂലൈ 3ന് വാഴവറ്റ പി എച് സി യിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആയി സർക്കാർ ജോലിയിൽ പ്രവേശിച്ചു. ഈ തസ്തികയിൽ പനമരം, വരദൂർ, മേപ്പാടി പി എച് സി കളിൽ ജോലിചെയ്തു. 1999 ൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആയി ഉദ്യോഗക്കയറ്റം ലഭിച്ചു.

വയനാട് ജില്ലയിലെ വരദൂർ, കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി, ഉണ്ണികുളം, പുതുപ്പാടി എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2006 ൽ ഹെൽത്ത്‌ സൂപ്പർവൈസർ ആയി. തിരുവനന്തപുരത്തെ പൂന്തുറ, കോഴിക്കോട് മുക്കം, മലപ്പുറത്തെ കൊണ്ടോട്ടി, കോട്ടയത്തെ തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2011 ഓഗസ്റ്റിൽ ഡെപ്യൂട്ടി ജില്ലാ മാസ്സ് മീഡിയ ഓഫീസർ ആയി പ്രൊമോഷൻ ലഭിച്ചു വയനാട് മാനന്തവാടി ഡിഎംഒ ഓഫീസിലും 2017ഓഗസ്ററ് മുതൽ കോഴിക്കോട് ഡിഎംഒ ഓഫീസിലും ജോലിചയ്തു. 2020 ജൂണിൽ പ്രൊമോഷൻ ലഭിച്ചു തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ & ഫാമിലി വെൽഫയർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹെൽത്ത്‌ എഡ്യൂക്കേഷൻ എക്സ്റ്റൻഷൻ ഓഫീസർ ആയിഇപ്പോൾ ചുമതലയേറ്റു.

ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആയിരിക്കെ കൽപറ്റ, താമരശ്ശേരി, കോടതികളിൽ പബ്ലിക് ഹെൽത്ത്‌ ആക്ട് പ്രകാരം നിരവധി കേസുകൾ അദ്ദേഹംചാർജ് ചെയ്തിട്ടുണ്ട്.
ആരോഗ്യ ബോധവൽക്കരണ രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ആശ പ്രവർത്തകർ ക്കുള്ള പരിശീലനങ്ങൾ, എയ്ഡ്‌സ് ബോധവൽക്കരണത്തിന്റെ സംഘത്തിന് തുടർച്ചയായി രണ്ടു വർഷം സംസ്ഥാന തലത്തിൽ വയനാട് ജില്ല രണ്ടാം സ്ഥാനം നേടിയത്, സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഗോത്രായനം പരിപാടിയിൽ നടത്തിയ മൂന്നു ക്ലാസുകൾ, തുടർന്ന് കോഴിക്കോട് കിർത്താഡ്‌സിൽ എടുത്ത നിരവധി ആരോഗ്യ പരിശീലന ക്ലാസുകൾ, ഐ എം ജി, എം ജി പി. പരിശീലനങ്ങൾ, ചെന്നൈ, ഡൽഹി, എന്നിവിടങ്ങളിൽ നിന്നും ലഭിച്ച ട്രൈനിംഗുകൾ, കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കോർപറേഷന്റെയും ഡിഎംഒ ഓഫീസിന്റെയും ആദരം, റേഡിയോ മാറ്റൊലി, ആകാശവാണി എന്നിവയിലൂടെ നടത്തിയ പ്രഭാഷണങ്ങൾ, വിദ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയ “രോഗ പ്രതിരോധം കുട്ടിക്കാലത്തുതന്നെ ” എന്ന കൈ പുസ്തകം, ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി തയ്യാറാക്കിയ “അറിയാം പ്രതിരോധിക്കാം ” എന്ന കൈ പുസ്തകം എന്നിവയെല്ലാം അദ്ദേഹത്തിൻെറ സേവനവഴിയിലെ ശ്രദ്ധേയമായ നേട്ടങ്ങളാണ്.

ആരോഗ്യ സംരക്ഷണ പരിപാലന മേഖലയിൽ വിദ്ഗ്ധ പരിശീലനം നൽകുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ & ഫാമിലി വെൽഫയർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹെൽത്ത്‌ എഡ്യൂക്കേഷൻ കേന്ദ്രത്തിലൂടെ അനേകർക്ക്‌ മികവിൻെറ നിറവിൽ വളരുവാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു

ഭാര്യ കെ എ മിനി പൂതാടി പഞ്ചായത്ത് സെക്രെട്ടറി ആയി സേവനം അനുഷ്ഠിക്കുന്നു. റിനു ക്രിസ്റ്റോ ,റീമ റോസറീറ്റ, റെമിൽ റോമൽ ,എന്നിവർ മക്കളാണ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു