ജാഗ്രത വേണം, കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്

Share News

ഭയപ്പെടരുത്, ജാഗ്രത വേണം, കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം. സമ്പർക്കരോഗം കൂടി കൂടി വരുന്നു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ എന്നു കരുതി ആരും ഇരിക്കേണ്ട. സ്ഥിതി വളരെ മോശമാണ്. നമ്മുടെ അടുത്ത പരിസര പ്രദേശങ്ങളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. അതിവേഗത്തിലാണ് കൊറോണ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് .
ഇനി പ്രത്യകിച്ചു റൂട്ട് മാപ്പുകൾ ഒന്നും പറയേണ്ടതില്ല, നമ്മൾ പോകുന്ന വഴികൾ എല്ലാം റൂട്ട് മാപ്പുകൾ ആണ്. ആയതു കൊണ്ട് എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക…..

⛑️ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ നിൽക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക.

⛑️കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുക്കരുത്.

⛑️ ആളുകൾ കൂടുന്ന ഒരു സ്ഥലത്തേയ്ക്കും പോകാതിരിക്കുക.

⛑️കല്യാണങ്ങൾക്കു പങ്കെടുക്കാതിരിക്കുക. ഈ കൊറോണ കാലത്ത് കല്യാണങ്ങൾക്കു ക്ഷണിക്കുന്നത് തന്നെ വഞ്ചനയാണ്.

⛑️ആവശ്യമെങ്കിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക. വളരെ അടുത്ത ബന്ധുക്കൾ, അയൽവാസികൾ അങ്ങനെയെങ്കിൽ മാത്രം.

⛑️ എല്ലാ ചടങ്ങുകളും യാത്രകളും പൂർണമായും ഉപേക്ഷിക്കുക.

⛑️ നോട്ടുകൾ എണ്ണുമ്പോൾ നാവിൽ വിരൽ തൊട്ട് നനയ്ക്കരുത്.

⛑️നമ്മുടെ മൊബൈൽ മറ്റുള്ളവരോ, മറ്റുള്ളവരുടെ മൊബൈൽ നമ്മളോ തൊടതിരിക്കുക. അതു സ്വന്തം വീട്ടിൽ ആയാൽ പോലും.

⛑️ ദയവു ചെയ്തു കാറി തുപ്പരുത്, പൊതുസ്ഥലത്ത് തീരെ തുപ്പരുത്, മൂക്കു ചീറ്റരുത്,
തുറന്നു തുമ്മരുത്.

⛑️പുകവലിക്കേണ്ടി വന്നാൽ ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ ദൂരെ മാറി പോയി ഒതുക്കത്തിൽ വലിക്കുക .

⛑️പുറത്തു നിന്നു ചായ, വെള്ളം മുതലായവ ഡിസ്പോസിബിൾ ഗ്ലാസ്സിൽ കുടിക്കുക.

⛑️നോട്ട് ഇടപാടുകൾ നടത്തി കഴിഞ്ഞാൽ ഉടനെ കൈകൾ സാനിറ്റൈസ് ചെയ്യുക

⛑️ആർക്കും ഹസ്തദാനം നൽകരുത്.

⛑️ഫോട്ടോ എടുക്കാനോ സെൽഫി എടുക്കാനോ ആയി ആരും തോളിൽ കൈയിടുകയോ, അടുത്തു നിൽക്കുകയോ ചെയ്യരുത്.

⛑️കടയിൽ നിന്ന് എന്തു വാങ്ങിയാലും സാനിട്ടൈസ് ചെയ്യണം, ശേഷം കൈ കഴുകണം.

⛑️വാഹനങ്ങളിൽ സാനിറ്റൈസർ കരുതണം.

⛑️അപരിചിതരെ വാഹനത്തിൽ കയറ്റരുത്.

⛑️AC പൂർണമായും ഒഴിവാക്കേണ്ടതാണ്.

⛑️നമ്മൾ ഉപയോഗിക്കുന്ന പേന മറ്റുള്ളവർക്ക് കൊടുക്കരുത്.

⛑️കൈകൾ കൊണ്ട് എവിടെ തൊട്ടാലും സാനിറ്റൈസർ ഉപയോഗിക്കുക.

⛑️ക്ലോത് മാസ്ക് എന്നും കഴുകുക.

Share News