
പശ്ചിമബംഗാളില്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു
കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് ദാസാണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ എഗ്ര അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സമരേഷ് ദാസ്. കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയാണ് സമരേഷ്.
സമരേഷ് ദാസ് എംഎല്‍എയുടെ മരണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ദുഃഖം രേഖപ്പെടുത്തി. ജൂണ്‍ മാസത്തില്‍ മുതിര്‍ന്ന തൃണമൂല്‍ എംഎല്‍എയും പാര്‍്ടടി ട്രഷററുമായിരുന്ന തമോനാഷ് ഘോഷ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.