ഈ വിദ്യാരംഭ ദിനത്തിൽ നമ്മുടെ അങ്കണ വാടികളിലെ കുഞ്ഞുങ്ങൾക്കു വേണ്ടി ആരംഭിക്കുന്ന ഒരു പുതിയ പദ്ധതിയാണ് ബിയോണ്ട് ദി ബെൽ

Share News

ഇതിന്റെ ഉദ്ഘാടനം ശ്രീ. കുഞ്ചാക്കോ ബോബൻ വിദ്യാരംഭ ദിനത്തിൽ നിർവഹിക്കുകയാണ്.

കഴിഞ്ഞ കുറെ മാസങ്ങളായി നമ്മുടെ കുഞ്ഞുങ്ങൾ വീട്ടിൽ തന്നെയാണ്. അവർക്ക് കൂട്ടുകാരെ കാണാനോ, അംഗൻവാടിയിൽ പോകാനോ എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങൾ മനസ്സിലാക്കാനോ ഒന്നും കഴിയാത്ത അവസ്ഥയാണ്. അതിനുള്ള ഒരു പരിഹാരം കൂടിയാണ് ബിയോണ്ട് ദി ബെൽ.

ഏറ്റവും ആധുനിക പ്ലേ സ്കൂളുകളിലും കിൻഡർ ഗാർഡനുകളിലും ലഭിക്കുന്ന രസകരമായ ഓൺലൈൻ ക്ലാസുകളും വീഡിയോകളുമൊക്കെ നമ്മുടെ അംഗനവാടികളിൽ പോകുന്ന കുഞ്ഞുങ്ങൾക്കും ഇതോടെ ലഭിച്ചു തുടങ്ങുകയാണ്. ഈ രംഗത്ത് പ്രഗത്ഭരായ #കിഡ്സ്_വേൾഡിന്റെ തീർത്തും സൗജന്യമായ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

എല്ലാവരും എല്ലാവരേയും കരുതുന്ന അല്ലെങ്കിൽ കരുതേണ്ട ഒരു കാലം കൂടിയാണല്ലോ ഇത്. പഠന സമ്പ്രദായം മാത്രമല്ല, കോവിഡ് ഒക്കെ മാറി അംഗനവാടികൾ തുറക്കുമ്പോൾ പുതിയ ഡിജിറ്റൽ സൗകര്യങ്ങൾ കൂടി ഈ പദ്ധതിയിലൂടെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നുണ്ട് എന്നു കൂടി അറിയിക്കട്ടെ.

ഈ പദ്ധതി യാഥാർത്ഥ്യത്തിലെത്തിക്കാൻ പിന്തുണച്ച എല്ലാവരോടും നിറഞ്ഞ സ്നേഹം.

T.J Vinod MLA

Share News