സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി സിസ്റ്റർ ബിജി ജോസ് ചുമതലയേറ്റു.

Share News

സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി സിസ്റ്റർ ബിജി ജോസ് ചുമതലയേറ്റു. 2010 ലെ മികച്ച സ്പെഷൽ സ്കൂൾ അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് ജേതാവാണ്

വാഴക്കുളം കളമ്പാട്ടേൽ കെ.വി. ജോസഫ് – ലില്ലി ദമ്പതികളുടെ മകളായ സിസ്റ്റർ ബിജി മച്ചിപ്ലാവ് കാർമൽജ്യോതി സ്പെഷൽ സ്കൂളിൽ 22 വർഷമായി പ്രിൻസിപ്പൽ ആണ് . എസിആർസിഐ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരളത്തിൽനിന്നുള്ള പ്രതിനിധിയും സംസ്ഥാന സ് പെഷൽ ഒളിന്പിക്സ് കമ്മിറ്റിയിൽ അസിസ്റ്റന്‍റ് സ്പോർട്സ് ഡയറക്ടറുമായ സിസ്റ്റര്‍ ബോംബെ യൂണിവഴ്സിറ്റിയിൽനിന്നും സ്പെഷൽ ബിഎഡും ബിരുദാനന്തര ബിരുദവുംകരസ്ഥമാക്കിയിട്ടുണ്ട്.സിസ്റ്റര്‍ ബിജിയെ കൂടാതെ കമ്മിഷനിൽ ടി.ബി.സുരേഷ്, എൻ.ശ്രീലാ മേനോൻ, പി.പി.ശ്യാമളാദേവി, എം.പി.ആന്റണി, സി.ജെ.ആന്റണി എന്നിവരും പുതുതായി നിയമിതരായിട്ടുണ്ട്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു