
ഇടുക്കിക്കാർ ഇങ്ങനെ ഒക്കെയാണ്. അപരൻ്റ നൊമ്പരം സ്വന്തം വേദനയായ് കണ്ട് കൈയ്യും മെയ്യും മറന്ന് സഹായിക്കുന്നവർ… ഇവിടെ മനുഷ്യത്വം മരവിച്ചിട്ടില്ല…. അഭിനന്ദനങ്ങൾ…
തങ്കമണിയിൽ പലചരക്ക്, പച്ചക്കറികൾ ഹോൾ സെയിൽ കച്ചവടം നടത്തിയിരുന്ന കൊല്ലംപറമ്പിൽ പോൾ എന്നയാളുടെ കട നല്ല സ്റ്റോക്ക് കടയിൽ ഉണ്ടായിരുന്നപ്പോൾ, ജൂലൈ ഒന്നാം തീയതി വെളുപ്പിന് ഏകദേശം 1.50 സമയത്ത് തീ പിടുത്തം ഉണ്ടായി, മുഴുവനും കത്തി നശിച്ചു… കട്ടപ്പന, ചെറുതോണി 2 യൂണിറ്റ് ഫയർഫോഴ്‌സ് 1 മണിക്കൂർ പരിശ്രമിച്ചു തീ കെടുത്തി.

.. പക്ഷേ ഒന്നും അവശേഷിപ്പിക്കാതെ എല്ലാം തീ കൊണ്ടുപോയി, ഒറ്റ രാത്രിയിൽ എല്ലാം നഷ്ട്ടപ്പെട്ട ഒരു കുടുംബം കരഞ്ഞു നിലവിളിച്ച് എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോൾ മർച്ചന്റ് അസോസിയേഷൻ അംഗങ്ങളും ബാക്കി നാട്ടുകാരും രാഷ്ട്രീയ പാർട്ടി നേതാക്കളും അവർക്ക് ആശ്വാസം പകർന്നു കൂടെ നിന്നു.

.. ആ വെളുപ്പാൻ കാലതു തന്നെ മറ്റൊരു കെട്ടിടം (അമ്പാട്ട് കെട്ടിടം) കണ്ടുപിടിച്ചു ഉടമസ്ഥനോട് അനുമതി വാങ്ങി… പിറ്റേന്ന് തന്നെ കട തുടങ്ങാൻ പോൾ ചേട്ടനോട് പറഞ്ഞു… നാടൊന്നാകെ കൈ കോർത്തു… അങ്ങനെ രണ്ടു ദിവസത്തിനു ശേഷം നല്ല രീതിയിൽ കട തുടങ്ങാൻ കഴിയതക്ക വിധത്തിൽ സാമ്പത്തിക സഹായം നൽകി പലരും മുന്നോട്ടു വന്നു, പണമായും, ആൾ സഹായമായും, പണികൾ ചെയ്‌തും ഒക്കെ… അങ്ങനെ എല്ലാം നഷ്ടപ്പെട്ട അവർക്കു നിങ്ങൾ ഒറ്റയ്ക്കല്ല ഒരു നാട് മുഴുവൻ കൂടെ ഉണ്ട് എന്ന് പ്രവർത്തനം കൊണ്ടു കാണിച്ചു കൊടുത്തു… അഞ്ചെട്ട് വർഷം മുൻപ് സമാന രീതിയിൽ ഉദയഗിരിയിലും ഇങ്ങനെ സഹായം ചെയ്തിരുന്നു അവിടുത്തെ നാട്ടുകാർ… അതിൻെറ ആവർത്തനം പോലെ

തങ്കമണിയിലും…ഒരപകടം ഉണ്ടായാൽ അല്ലെങ്കിൽ മറ്റൊരാൾക്കു ഒരു വലിയ പ്രതിസന്ധി ഉണ്ടായാൽ അവരെ സഹായിക്കാൻ എല്ലാ കാലവും തങ്കമണിക്കാർ മുന്നിലുണ്ട്… അഭിമാനം കൊള്ളുന്നു ഈ നാടിനെ ഓർത്തു… നാട്ടുകാരെ ഓർത്തു… ഇടുക്കി ജില്ലയെ പ്രത്യേകിച്ച് ഹൈറേഞ്ചിനെ… ഓണം കേറാമൂല എന്നൊക്കെ വിളിച്ചുകളിയാക്കുന്നവർ ഇപ്പോഴും ഉണ്ട് എന്നത് വാസ്തവമാണ്… പക്ഷേ ഇടുക്കിയിലെ ജനങ്ങൾ.. ഈ നാട്… എല്ലാ മാലിന്യവും നീക്കി ശുദ്ധീകരിച്ച സ്വർണം പോലെ പരിശുദ്ധമാണ്…

ഇന്ന് ഈ കട നാട മുറിച്ച് ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോയ് കാട്ടുപാലം, ദീപം തെളിയിച്ചു ബഹു. Ksrtc ഡയറക്‌ടർ ബോർഡ് മെമ്പർ ശ്രീ. C V വർഗീസ്, ആദ്യവില്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബഹു. ശ്രീ കെ. വി ആന്റണി കാച്ചപ്പള്ളി, എന്നിവർ നടത്തി.. ശ്രീ. സിബി കൊല്ലംപറമ്പിൽ ആദ്യവിൽപ്പന ഏറ്റുവാങ്ങി. നന്മകൾ നേരുന്നു… നന്നായി വരട്ടെ… എല്ലാ നാട്ടുകാർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ… നന്ദി..
കടപ്പാട്: ബിജോയ് മിനേർവാ