ബ്രിട്ടനില്‍ ഗര്‍ഭഛിദ്രം വ്യാപിപ്പിക്കുവാനുള്ള അബോര്‍ഷന്‍ മാഫിയകളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

Share News

ലണ്ടന്‍: ബ്രിട്ടീഷ് അബോർഷൻ ആക്ടിൽ ഭേദഗതികൾ കൊണ്ടുവന്ന് ഗര്‍ഭഛിദ്രം കൂടുതല്‍ വ്യാപിപ്പിക്കുവാനുള്ള അബോര്‍ഷന്‍ മാഫിയകളുടെ നീക്കത്തിന് തിരിച്ചടി. പ്രോലൈഫ് പ്രവർത്തകരുടെ പ്രതിഷേധം ഉൾക്കൊണ്ടും അബോര്‍ഷനെ മൃഗീയമായി പിന്തുണയ്ക്കുമ്പോഴുള്ള വിപത്തുകൾ തിരിച്ചറിഞ്ഞും കഴിഞ്ഞ ദിവസം സ്പീക്കർ സർ ലിൻഡ്‌സെ ഹോയൻ ചർച്ചയ്‌ക്കെടുക്കാതെ ഭേദഗതി നിർദേശം തള്ളുകയായിരുന്നു. 1967ൽ പ്രാബല്യത്തിലായ ബ്രിട്ടീഷ് അബോർഷൻ ആക്ടിൽ രണ്ട് ഭേദഗതികൾ കൊണ്ടുവന്ന് നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുവാനും ഗാർഹിക അബോർഷന് നിയമ സാധുത നൽകുവാനും ശുപാര്‍ശ ചെയ്യുന്നതായിരിന്നു ബില്‍.

ഇതിനെതിരെ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങീ സാമൂഹ്യ മാധ്യമങ്ങളിലൂടെയും കാംപെയിനിലൂടെയും പ്രോലൈഫ് സമൂഹം ക്രിയാത്മകമായി ഇടപെട്ടിരിന്നു. പ്രതിഷേധം അറിയിച്ച് പ്രോലൈഫ് സമൂഹം എംപിമാർക്ക് ഇ മെയിൽ കാംപെയിനും നടത്തിയിരിന്നു. ഇതാണ് ഫലം കണ്ടത്. നേരത്തെ മെഡിക്കൽ സർജിക്കൽ ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള ഗാർഹിക ഭ്രൂണഹത്യയ്ക്കും നിയമ സാധുത നേടുക എന്ന ലക്ഷ്യത്തോടെ ലേബർ പാർട്ടി എംപി ഡയാന ജോൺസൺ മറ്റൊരു ബില്ലിനായും അവതരണാനുമതി തേടിയിരിന്നു. എന്നാൽ, പരാജയം തിരിച്ചറിഞ്ഞ് എംപി തന്നെ ഭേദഗതി അവതരണത്തിൽ നിന്ന് അവസാന നിമിഷം നാടകീയമായി പിന്മാറിയെന്നതും ശ്രദ്ധേയമാണ്.

ഭേദഗതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മെത്രാന്‍ സമിതിയും സ്കോട്ടിഷ് ബിഷപ്പ്സ് കോണ്‍ഫറന്‍സും വിശ്വാസികളോട് ആഹ്വാനം നല്‍കിയിരിന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു