
വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മാർ ചേന്നോത്തിനുവേണ്ടി പ്രതേക കല്ലറ നിർമ്മിക്കും. -ഫാ. തോമസ് പെരേപ്പാടൻ.
തിങ്കളാഴ്ച ദിവംഗതനായ വത്തിക്കാൻ സ്ഥാനപതി അർച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന്റ (76) സംസ്കാര ശുശ്രുഷകൾ മാതൃഇടവകയായ എറണാകുളം അങ്കമാലി അതിരൂപതയിലെ ചേർത്തല കൊക്കമഗ ലം സെന്റ്. തോമസ് പള്ളിയിൽ നടക്കും..കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്തിയ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്നാണു ഭൗതികദേഹം കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചത്.

അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയമായ സേവനം കാഴ്ചവെച്ച ആർച്ബിഷപ് മാർ ജോസഫ് ചേന്നോത്ത് പിതാവിൻെറ, സംസ്കാര ശുശ്രുഷകൾക്കായി പ്രശസ്തമായ കൊക്കമംഗലംഇടവക ഒരുങ്ങുന്നുവെന്ന് വികാരി ഫാ. തോമസ് പെരേപ്പാടൻ അറിയിച്ചു.ഭൗതികദേഹം എത്തുന്നതു സംബന്ധിച്ചു വ്യക്തത വന്നാല്‍ സംസ്കാരത്തിനായി പള്ളിക്കകത്ത് പ്രത്യേകം കല്ലറ നിര്‍മിക്കുമെന്നു ഫാ. പെരേപ്പാടന്‍ അറിയിച്ചു.
