ബസ് ചാര്‍ജ് വര്‍ധനവ്:എതിർപ്പുമായി ചെന്നിത്തല

Share News

തിരുവനന്തപുരം:സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനവ് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പിച്ച്‌ ജനങ്ങളെ ശിക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നാണ് മനസിലാക്കേണ്ടതെന്നും ചെന്നിത്തല ആരോപിച്ചു.

പോക്സോ കേസുകളില്‍ ഏറ്റവും കൂടുതല്‍ വിധികള്‍ പ്രഖ്യപിച്ചിട്ടുള്ള ജില്ലാ ജഡ്ജിമാരെ അടക്കം തഴഞ്ഞാണ് പി.ടി.എ അംഗമായ ആളെ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചത്. ഇദ്ദേഹം പരമയോഗ്യനാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.റീബില്‍ഡ് കേരളയ്ക്കായി കെപിഎംജിക്ക് കരാര്‍ നല്‍കിയതിനെ പ്രതിപക്ഷ നേതാവ് വിമര്‍ശിക്കുകയും ചെയ്തു .

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു