ദുബായ് മാർത്തോമാ ഇടവകയുടെ ചാർട്ടേർഡ് വിമാനം പറത്തിയത് മാർത്തോമക്കാരനായ മലയാളി പൈലറ്റ്….
ദുബായ് മാർത്തോമാ ഇടവക പ്രവാസികൾക്കായി ഒരുക്കിയ ആദ്യവിമാനം കൊച്ചിയിലേക്ക് പറത്തിയത് മലയാളിയായ ക്യാപ്റ്റൻ ജെ .എം തോമസ് . ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ക്യാപ്റ്റൻ തോമസ് ഡൽഹി ദ്വാരക St. JAMES മാർത്തോമാ ഇടവക അംഗമാണ്. ഇതിനു വേണ്ട അനുമതികൾ വേഗം ലഭിക്കുവാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ എടുത്തുപറയേണ്ടതാണ് . ഇതിന്റെ എല്ലാ ഘട്ടങ്ങളിലും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ദുബായിൽ നിന്നും പോയ രണ്ടു വിമാനങ്ങളും കൃത്യ സമയത്തു ഇവിടെ നിന്ന് പുറപ്പെടുകയും നാട്ടിൽ എത്തിച്ചേരുകയും ചെയ്തു. യാത്ര സമയത്തു കൃത്യമായ മാര്ഗ്ഗനിര്ദേശങ്ങൾ മലയാളത്തിൽ അനൗൺസ്മെന്റിലൂടെ യാത്രക്കാർക്ക് നൽകുകയും ഏവരെയും മലയാളത്തിൽ തന്നെ സ്വാഗതം അറിയിക്കുകയും ചെയ്തു.ക്യാപ്റ്റൻ തോമസിന്റെ താല്പര്യമാണ് ദുബായ് ഇടവകയെ ഇങ്ങിനെ ഒരു സംരംഭത്തിന് പ്രേരിപ്പിച്ചത്. ഇടവക മുൻ അസിസ്റ്റന്റ് വികാരിയായ, ഇപ്പോൾ ഡൽഹിയിൽ Jerusalem Marthoma Church വികാരിയായി സേവനം അനുഷ്ടിക്കുന്ന ജോ മാത്യു അച്ചൻ മുഖേന ദുബായ് ഇടവകവികാരി സിജു അച്ചനുമായി ബന്ധപ്പെടുകയും, കുടുങ്ങിക്കിടക്കുന്ന ഇടവക അംഗങ്ങളെയും പ്രവാസികളെയും നാട്ടിൽ എത്തിക്കാനുള്ള തൻ്റെ ആഗ്രഹം പ്രകടിപ്പിക്കുകയും കൈസ്ഥാനസമിതിയുടെ അനുവാദത്തോടുകൂടി കാര്യങ്ങൾ വേഗത്തിലാക്കുകയും ചെയ്തതു. ഇടവകച്ചുമതലക്കാരുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിലും വിമാനക്കമ്പനിയെ പ്രതിനിധീകരിച്ചു ക്യാപ്റ്റൻ പങ്കെടുത്തിരുന്നു. ക്യാപ്റ്റൻ തോമസ് ഇതിന്റെ എല്ലാ ഘട്ടങ്ങളിലും വിമാന കമ്പനി ഓഫീസുമായി നിരന്തരം ബന്ധപ്പെടുകയും ഈ ആവശ്യം അറിയിച്ചു ഏറ്റവും കുറഞ്ഞ റേറ്റ് ദുബായ് ഇടവകയ്ക്ക് നൽകിത്തരുകയും ചെയ്തു.യഥാർത്ഥത്തിൽ ദുബായ് ഇടവക ഇങ്ങിനെ ഒരു ചാർട്ടർ ഫ്ലൈറ്റ് ക്രമീകരണം ചെയ്യാനുള്ള കാരണം ക്യാപ്റ്റൻ തോമസ് ആണ്.സമൂഹത്തിന് കൂടുതൽ നന്മകൾ ചെയ്യുവാൻ ക്യാപ്റ്റൻ തോമസിനേയും കുടുംബത്തേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.