ക്രിസ്തുമസിന് ഒരുക്കമായി വത്തിക്കാനിൽ ആഗമനകാല ചിന്തകൾ കർദിനാൾ റനൈരോ കന്തലമേസാ പങ്കുവെച്ചു.

Share News

കർദിനാൾ കന്തലമേസ 1980 മുതൽ മാർപാപ്പയുടെ വസതിയിലെ വചനപ്രഘോഷകനാണ്. ആഗമന കാലത്തിലെ ആദ്യവെള്ളിയാഴ്ച ഫ്രാൻസീസ് മാർപാപ്പയും, പേപ്പൽ വസതിയിലെ മറ്റ് താമസക്കാരും, റോമൻ കൂരിയായിൽ ഉള്ളവരും വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ആണ് ആഗമനകാല വചനചിന്തകൾ കേട്ടത്. സാധാരണ വചനപ്രഘോഷണം പാപ്പയുടെ വസതിക്ക് അടുത്തുള്ള റെഡംത്തോരിസ് മാത്തർ ചാപ്പലിൽ വച്ചായിരുന്നു, എന്നാൽ കോറോണ പ്രോട്ടോകോൾ ഉള്ളതിനാൽ പോൾ ആറാമൻ ഹാളിലേക്ക് മാറ്റുകയായിരുന്നു. അടുത്ത രണ്ട് വചന പ്രഘോഷണങ്ങൾ അടുത്ത രണ്ട് വെള്ളിയാഴ്ചകളിൽ നടക്കും. ഇത്തവണ മരണത്തെ പറ്റിയും, അടുത്തത് നിത്യജീവിതത്തെ പറ്റിയും, ദൈവത്തിൻ്റെ സഹയാത്രയെ പറ്റിയും ആയിരിക്കും എന്നും കർദിനാൾ കന്തലമെസ പറഞ്ഞു.


കൊറോണ വ്യാപനവും ഇറ്റലിയിൽ നടന്ന മരണങ്ങളും ‘മരണം’ എന്ന കാര്യത്തെ പറ്റി ചിന്തിക്കാൻ ഇടയാക്കി. മരണം എന്നത് ജീവിതത്തിൻ്റെ അവസാനം അല്ല, എന്നാൽ ഭൂമിയിലെ ജീവൻ്റെ അവസാനമാണ് എന്നും പറഞ്ഞാണ് സന്ദേശം നൽകിയത്. അൽഫോൻസ് ലിഗോരിയുടെ മരണത്തിന് ഒരുക്കം എന്ന കൃതിയിലെ മരണത്തിൻ്റെ ചിന്തകളും മാനുഷിക തലത്തിന് അപ്പുറത്ത് സത്താപരമായ തലത്തിൽ വേണം കാണാൻ എന്നും, നീത്ഷെ, സാർത്ര്, ഹൈഡഗർ തുടങ്ങിയ പല ചിന്തകന്മാരും നിഹിലിസ്റ്റിക് തലത്തിൽ മാത്രം ചിന്തിച്ചു, എന്നാൽ വി. അഗസ്റ്റിനോസ് അതിന് ഒരു ക്രിസ്തീയ വില നൽകിയിരുന്നു. അതാണ് നമ്മൾ കണ്ടെത്തേണ്ടത് എന്ന് പറഞ്ഞു. മരണം അവസാനം അല്ല, പകരം നാം അർത്ഥം കണ്ടെത്തേണ്ട യാഥാർത്ഥ്യം ആണ്. നമ്മുടെ മരണക്കിടക്കയിൽ നിന്ന് നാം വാക്കിലും, പ്രവൃത്തിയിലും വേണം എന്ന് കർദിനാൾ പറഞ്ഞു. അസിസിയിലെ ഫ്രാൻസിസിനെ പോലെ സഹോദരിയായി കാണണം എന്നും വി. കുർബാനയാണ് മരണത്തിന് ഏറ്റവും നന്നായി ഒരുങ്ങാനുള്ള മാർഗ്ഗം എന്നും പറഞ്ഞ് വത്തിക്കാനിലെ ആദ്യ ആഗമനകാല സന്ദേശം കർദിനാൾ കന്തലമെസ്സ നൽകിയത്.


ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.

Share News