ചുറ്റുമുള്ള നിസംഗത കാണുമ്പോൾ മനുഷ്യനായത് കൊണ്ട് എഴുതിപ്പോയതാണ് നിങ്ങളീ ഈ രാജ്യത്തോട് സമരസപ്പെട്ടത് പോലെ എനിക്ക് കഴിയുന്നില്ല. പൊറുക്കുക .
ഉത്തർപ്രദേശിൽ കൂട്ട ബലാൽസംഗം ചെയ്തതിന് ശേഷം നാക്ക് അരിയുകയും നട്ടെല്ല് അടിച്ചു തകർക്കുകയും ചെയ്യപ്പെട്ട 19 വയസ്സുള്ള ദലിത് പെൺകുട്ടി ഇന്ന് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മലപ്പുറത്ത് ഒരു ആനയെ കൊന്നു എന്ന് പറഞ്ഞു സാമൂഹിക അന്തരീക്ഷം മലീനസമാക്കിയ മേനക ഗാന്ധിക്കും,കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കും ആ പാവം പെൺകുട്ടിയുടെ പേരിൽ ദുഃഖമെങ്കിലും രേഖപ്പെടുത്തികൂടെ… കൊല്ലപ്പെട്ട ആ പെൺകുട്ടിയും നിങ്ങളെ പോലെ ഒരു മനുഷ്യജന്മമാണ്. ഈ കാണുന്നത് പറമ്പിലെ ചവറ് കൂട്ടിയിട്ട് കത്തിക്കുന്നതല്ല. ഒരു […]
Read Moreലാൽ ബഹദൂർ ശാസ്ത്രിയെ സ്മരിക്കുമ്പോൾ .
ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ശ്രീ ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനമാണ് ഒക്ടോബർ 2. ജവഹർലാൽ നെഹ്റുവിനു ശേഷം ഇന്ത്യൻ ഭരണകൂടത്തെ നയിക്കാൻ നിയമിതനായ സ്വാതന്ത്ര്യ സമര നേതാവ്. രാഷ്ട്രീയ നിലപാടുകൾ കൊണ്ടു എതിരാളികളെപ്പോലും വശീകരിച്ച ഭരണതന്ത്രജ്ഞൻ, ഇന്ത്യയുടെ ആത്മാവിനെ പിടിച്ചു നിർത്തുന്ന കർഷകർക്കു വേണ്ടിയും അതിർത്തി കാക്കുന്ന പട്ടാളകാർക്കും വേണ്ടിയും ജയ ഭേരി മുഴക്കിയ (ജയ് ജവാൻ ജയ് കിസാൻ) മനുഷ്യ സ്നേഹി. അർപ്പണബോധം, ധാർമ്മികത, സത്യസന്ധത, സമഗ്രത, ഉത്തരവാദിത്വബോധം , കഠിന നിഷ്ഠ എന്നിവ സമന്വയിപ്പിച്ചാൽ […]
Read Moreഒക്ടോബർ 3 ജർമ്മൻ എകീകരണ ദിനം (Tag der Deutschen Einheit).
2020 ഒക്ടോബർ 3 ജർമ്മൻ എകീകരണത്തിൻ്റെ 30 വർഷം ആഘോഷിക്കുന്നു. ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണ് യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജർമ്മനി എന്ന രാജ്യം. ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി ( Bundesrepublik Deutschland) എന്നാണ് ജർമ്മനിയുടെ ഔദ്യോഗിക നാമം. ഒക്ടോബർ മൂന്നിനാണ് ജർമ്മൻ ജനത ഏകീകരണ ദിനം ആഘോഷിക്കുന്നത്. (Tag der Deutschen Einheit). ബെർലിൻ മതിലിൻ്റെ പതനത്തിനു മുമ്പ് ജർമ്മനി രണ്ട് രാജ്യങ്ങളായിരുന്നു – ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (GDR or […]
Read Moreഉദ്ധരണികളേക്കാൾ പ്രസക്തം , നിങ്ങൾ അത് ജീവിക്കുന്നുണ്ടോ അല്ലെങ്കിൽ മറ്റുള്ളവർ അങ്ങനെ ജീവിക്കാൻ മാതൃകയെങ്കിലും ആകുന്നുണ്ടോ എന്നതാണ്
ഉദ്ധരണികളേക്കാൾ പ്രസക്തം , നിങ്ങൾ അത് ജീവിക്കുന്നുണ്ടോ അല്ലെങ്കിൽ മറ്റുള്ളവർ അങ്ങനെ ജീവിക്കാൻ മാതൃകയെങ്കിലും ആകുന്നുണ്ടോ എന്നതാണ് പ്രധാനം . അതില്ലെങ്കിൽ എല്ലാം വെറും നാട്യമാണ് . ഞാൻ ജീവിക്കുന്ന കൊച്ചിയിൽ മെട്രോ റെയിലിനുവേണ്ടി ആദ്യം ഇടിച്ചുനിരത്തപ്പെട്ടവയിലൊന്ന് ഗാന്ധിഭവനായിരുന്നു . ഗാന്ധിജിയുടെ ജീവിതദർശനം മറ്റുള്ളവരിലേക്ക് , പുതുതലമുറയിലേക്ക് പകരാൻ നിലകൊണ്ടിരുന്നിടം . ഖാദി വിൽപ്പനശാലയും ഒപ്പം ഇടിച്ചുനിരത്തപ്പെട്ടു . ഇളക്കിയെടുത്ത ഗാന്ധിപ്രതിമ മാത്രം എന്തുകൊണ്ടോ വീണ്ടും അവിടെ അനാഥമായി നിക്ഷേപിക്കപ്പെട്ടു . മനുഷ്യന്റെ ആർത്തിക്കും ആസക്തിക്കും എന്നും […]
Read Moreവേദനിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നത്…
ഞെട്ടിക്കുന്നത് എന്നതാണ് എറണാകുളം ജില്ലയിലെ കോവിഡ് വ്യാപന വർദ്ധനവിനെക്കുറിച്ച് ഇന്നൊരു ന്യൂസ് ചാനൽ വാർത്തയിൽ വിശേഷിപ്പിച്ചുകണ്ടത് . വാസ്‌തവത്തിൽ ജില്ലയിലെ നിത്യവുമുള്ള ജനത്തിന്റെ ഒഴുക്കും അനിയന്ത്രിതമായ കൂട്ടം ചേരലുകളും വാഹനങ്ങളുടെ അവസാനമില്ലാത്ത പ്രവാഹവും കണ്ടുകൊണ്ടിരിക്കുന്ന ഒരാൾക്ക് അതൊരു ഞെട്ടിക്കുന്ന വാർത്തയല്ല . മനസിനെ ഞെട്ടിക്കുകയും ഏറെ നൊമ്പരപ്പെടുത്തുകയും ചെയ്‌ത വാർത്ത പക്ഷെ ഇക്കഴിഞ്ഞ സെപ്റ്റംബർ 14 ന് അങ്ങ് ഉത്തരേന്ത്യയിൽ യു പി യിൽ 19 കാരിയായ ഒരു ദളിത് പെൺകുട്ടി അതിക്രൂരമായ കൂട്ട മാനഭംഗത്തിനും പീഡനത്തിനുമിരയാകുകയും […]
Read More..അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നത്.-ഉമ്മൻ ചാണ്ടി
ലോകം മുഴുവന്‍ തത്സമയം കണ്ട ബാബ്‌റി മസ്ജിദ് പൊളിക്കല്‍ സംഭവത്തില്‍ തെളിവില്ലെന്നു പറയുമ്പോള്‍ അത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നത്. കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തിനു തെളിവില്ലെന്നു പറയാന്‍ മാത്രം അന്ധത ബാധിച്ചിരിക്കുന്നു. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.മതേതരത്വത്തിന്റെ പ്രതീകമായാണ് ഇന്ത്യയിലെ ആരാധനാലയങ്ങളെ ജനങ്ങള്‍ കാണുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുകയെന്നത് ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് കനത്ത പ്രഹരമേറ്റു.രാജ്യം കാവിവത്കരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ദുരന്തമാണ് ഈ വിധി. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുതിര്‍ന്ന […]
Read Moreമനഃസാക്ഷി മരവിച്ച കൊടുംക്രൂരതക്കെതിരെ എല്ലാവരും കൈകോർക്കുക. പൊളിച്ചുപണിയണം ഈ സാമൂഹിക വ്യവസ്ഥിതിയെ.
ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന കൂട്ടബലാത്സംഗത്തിനിരയായി മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതിയും സംരക്ഷണവും ഉറപ്പാക്കണം. ഭരകൂടങ്ങൾ ജനങ്ങളുടെ ജീവനും സ്വൈര്യ ജീവിതത്തിനും, സ്വത്തിനും, മാന്യമായ സാമൂഹിക ജീവിതത്തിനും സാഹചര്യമുണ്ടാക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കും, ദരിദ്രർക്കും സുരക്ഷ ഉറപ്പുവരുത്തണം. ഭരണത്തിലിരിക്കുന്നവർ ഏകാധിപധികളെപ്പോലെയും ജനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട പോലീസുകാർ ഗുണ്ടകളെപ്പോലെയും പെരുമാറരുത്. കുട്ടിയുടെ മൃതദേഹം മാതാപിതാക്കൾക്ക് ലഭിക്കാത്തവിധം കടത്തിക്കൊണ്ടുപോയി ദഹിപ്പിച്ചത് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ഇതിനെക്കുറിച്ച് എനിക്ക് കടുത്ത വേദന തോന്നുന്നു. Fr. Xavier Khan Vattayil
Read Moreകാസര്‍ഗോഡ് ജില്ലയില്‍ പുതുതായി ആരംഭിച്ച ആശുപത്രിയ്ക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.
കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി ആരംഭിച്ച ആശുപത്രിയ്ക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് നല്‍കിയ പുതിയ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തസ്തികള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും. കാസര്‍ഗോഡ് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വര്‍ധിപ്പിക്കാനാകും. 1 സൂപ്രണ്ട്, 1 ആര്‍.എം.ഒ., 16 […]
Read Moreആത്മീയ ജീവിതത്തിൽ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വളർത്തിയെടുക്കേണ്ട ഒരു സുകൃതമാണ് ദൈവമാതൃഭക്തി. ഇത് അഭ്യസിക്കുവാൻ ഏറ്റവും ഫലപ്രദമായ സമയമാണ് ഒക്ടോബർ മാസം.
ഒക്ടോബർ ദൈവമാതൃഭക്തിയിൽ വളരേണ്ട മാസം. ആത്മീയ ജീവിതത്തിൽ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വളർത്തിയെടുക്കേണ്ട ഒരു സുകൃതമാണ് ദൈവമാതൃഭക്തി. ഇത് അഭ്യസിക്കുവാൻ ഏറ്റവും ഫലപ്രദമായ സമയമാണ് ഒക്ടോബർ മാസം. ജപമാല പ്രാർത്ഥനയിലൂടെ ക്രിസ്തുരഹര്യങ്ങൾ ധ്യാനിക്കുമ്പോൾ നമ്മുടെ ജീവിതവും റോസറി പോലെ (റോസപ്പുക്കളുടെ കൂട്ടം) മറ്റുള്ളവർക്ക് സൗരഭ്യം പകരുന്നതാവും. സാധാരണ രീതിയിൽ ഭക്തിക്ക് മൂന്ന് രൂപങ്ങൾ ഉണ്ട്. ആരാധന (Latria)ഉന്നത വണക്കം (Hyperdulia)വണക്കം( Dulia).ലത്തീൻ പദമായ ലാത്രിയ (Latria) ദൈവത്തിനു മാത്രം നൽകപ്പെടുന്ന ആരാധനയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. വിശുദ്ധർക്കും മാലാഖമാർക്കും […]
Read More