ന്യൂ ജനറേഷന്‍ കോഴ്സുകള്‍: വേറിട്ടവഴികളില്‍ നടക്കാം, വ്യത്യസ്തത അറിയാം:ജലീഷ് പീറ്റര്‍

Share News

പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായിപുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ശ്രീ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി ആഗോളവത്കരണം നമ്മുടെ ജീവിത ശൈലിയിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലും അതിന്റെ സ്വാധീനം ചെറുതൊന്നുമല്ല. ആഗോള വിപണികളും വിവര സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളും തൊഴിൽ രംഗവും അടിമുടി മാറ്റിയിട്ടുണ്ട്. റീട്ടെയിൻ, ആരോഗ്യം, ഫിനാൻസ്, ശാസ്ത്ര സാങ്കേതികം, ആശയ വിനിമം തുടങ്ങി രംഗങ്ങളിൽ ഇത് ഏറ്റവും പ്രകടമാണ്. തൊഴിലിടങ്ങളിലെ അവസ്ഥകൾ മാറിയതിനൊപ്പം പുതിയ […]

Share News
Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് 2,003 പേരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്.

Share News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് 2,003 പേരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. പുതിയതായി 10,974 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,54 ലക്ഷമായി. 11,903 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. 1.55 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും 1.86 ലക്ഷം ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കൊവിഡ് ചികിത്സയില്‍ കഴിയുമ്ബോള്‍ മറ്റ് വിവിധ കാരണങ്ങളാല്‍ മരിച്ചവരുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വിവിധ […]

Share News
Read More

മൂന്ന് സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവം ഞെട്ടിക്കുന്നാണ്. ജീവൻ നൽകി നമ്മുടെ രാജ്യത്തെ സംരക്ഷിച്ച ധീര ജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Share News

ചൈനീസ് സേനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസര്‍ സന്തോഷ് ബാബു ഉള്‍പ്പെടെയുള്ള മൂന്ന് സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവം ഞെട്ടിക്കുന്നാണ്. ജീവൻ നൽകി നമ്മുടെ രാജ്യത്തെ സംരക്ഷിച്ച ധീര ജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.നമ്മുടെ നാടിനായി വീര്യമൃത്യു വരിച്ചധീരജവാന്മാര്‍ ബലികൊടുത്തത് അവരുടെ വീര്യം നിറഞ്ഞ യുവത്വമായിരുന്നു. നമ്മുടെ രാജ്യത്തിന്റെയും വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ കുടുംബാംഗങ്ങളുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു .മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

Share News
Read More

കണ്ണൂരിൽ ഏഴു പേര്‍ക്ക് കൂടി കോവിഡ് ബാധ

Share News

കണ്ണൂർ ജില്ലയില്‍ ഏഴു പേര്‍ക്ക് ഇന്നലെ (ജൂണ്‍ 16) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഡല്‍ഹിയില്‍  നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ജൂണ്‍ മൂന്നിന് കരിപ്പൂര്‍ വിമാനത്താവളം വഴി ഷാര്‍ജയയില്‍ നിന്നുള്ള എസ്ജി 9004 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശികളായ അഞ്ചു വയസുകാരന്‍, 10 വയസുകാരി, അതേദിവസം കണ്ണൂര്‍ വിമാനത്താവളം വഴി മസ്‌കറ്റില്‍ നിന്നുള്ള ഐഎക്‌സ് 1714 വിമാനത്തിലെത്തിയ […]

Share News
Read More

ചെറിയ അനാസ്ഥ പോലും കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും: പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി :ചെറിയ അനാസ്ഥ പോലും രാജ്യത്തെ കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇതുവരെയുണ്ടാക്കിയ നേട്ടം ഇല്ലാതാകും. മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്തരുത്. കോവിഡ് വ്യാപനം തടഞ്ഞാല്‍ മാത്രമേ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനാകൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം കോവിഡിനെതിരെ വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മരണങ്ങള്‍ ദുഃഖകരമാണെന്നും ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും എന്നാല്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Share News

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തര്‍-5, ഒമാന്‍-3, സൗദി അറേബ്യ-2, ബഹറിന്‍-1, […]

Share News
Read More

ജോസ് കെ മാണി എംപിയുടെ മകളുടെ മനസമ്മതം; ചടങ്ങുകൾ പാലാ സെന്‍റ് തോമസ് കത്തീഡ്രലിൽ;

Share News

അന്തരിച്ച കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെഎം മാണിയുടെ ചെറുമകളും ജോസ് കെ മാണിയുടെയും നിഷ ജോസ് കെ മാണിയുടെയും മകളുമായ പ്രിയങ്കയുടെ മനസമ്മത ചടങ്ങുകൾ നടന്നു. പ്ലക്കാട്ട് തോമാച്ചന്‍റെയും ഗീതയുടെയും മകനായ കുര്യനാണ് പ്രിയങ്കയുടെ പ്രതിശ്രുത വരൻ. പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ അഭിവന്ദ്യ പാലാ രൂപതാദ്ധൃക്ഷന്‍ മാര്‍ജോസഫ് കല്ലറങ്ങാട്ടിന്‍റെ ആശീര്‍വദത്തില്‍ നടന്ന ചടങ്ങിൽ ഇരുകൂട്ടരുടെയും ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

Share News
Read More

അദ്ദേഹത്തിന്‍റെ അകാലമരണം ഇന്ത്യൻ സിനിമാലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്-.ഉമ്മൻ ചാണ്ടി

Share News

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.ഒരു സിനിമാപ്രേമിയുടെ മനസ്സില്‍ ഇടംനേടാനുള്ള കഥാപാത്രങ്ങളെ സുശാന്ത് തന്റെ ഏഴ് വര്‍ഷം നീണ്ട കരിയറില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അൺടോൾഡ് സ്റ്റോറി’ യിൽ സുശാന്തിന്‍റെ പ്രകടനം അവിസ്മരണീയമായിരുന്നു.അദ്ദേഹത്തിന്‍റെ അകാലമരണം ഇന്ത്യൻ സിനിമാലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കുടുംബത്തിന്റെയും ആരാധകരുടെയും സുഹൃത്തുക്കളെ ദു:ഖത്തിൽ പങ്കുചേരുന്നു . ആദരാഞ്ജലികൾ

Share News
Read More

പ്രസ് റിലീസ് 14-06-2020 ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്

Share News

പ്രസ് റിലീസ് 14-06-2020ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 56 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1340 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,101 ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 […]

Share News
Read More

കേരളത്തിൽ പ്രവർത്തിക്കുന്ന മൽസ്യവിത്ത് ഉല്പാദന കേന്ദ്രങ്ങളും, സീഡ് ഫാമുകളും, ഫിഷറീസ് വകുപ്പിന്റെ സംസ്ഥാന മൽസ്യവിത്ത് കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണം.

Share News

കേരളത്തിൽ പ്രവർത്തിക്കുന്ന മൽസ്യവിത്ത് ഉല്പാദന കേന്ദ്രങ്ങളും, സീഡ് ഫാമുകളും, ഫിഷറീസ് വകുപ്പിന്റെ സംസ്ഥാന മൽസ്യവിത്ത് കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണം. ഗുണ നിലവാരമുള്ള മൽസ്യക്കുഞ്ഞുങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ പ്രവർത്തിക്കുന്ന മൽസ്യവിത്ത് ഉല്പാദന കേന്ദ്രങ്ങളും, സീഡ് ഫാമുകളും സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മൽസ്യവിത്ത് കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് കരസ്ഥമാക്കണം.വിദേശത്തു നിന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നും യാതൊരു ഗുണ നിലവാരവുമില്ലാത്ത മൽസ്യവിത്തുകൾ വിമാനം വഴിയും അല്ലാതെയും കേരളത്തിൽ എത്തിച്ച് മൽസ്യകർഷകർക്ക് വിതരണം ചെയ്യുന്നതിലൂടെ ആഭ്യന്തര മൽസ്യ […]

Share News
Read More