കോവിഡ് അതിരൂക്ഷം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

Share News

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.മേയ് ശനിയാഴ്ച മുതല്‍ 16 വരെ സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Share News
Read More

ഗൗരിയമ്മയുടെ നില ​ഗുരുതരം: ഐസിയുവിലേക്ക് മാറ്റി

Share News

തി​രു​വ​ന​ന്ത​പു​രം: മു​ന്‍​മ​ന്ത്രി​യും മു​തി​ര്‍​ന്ന രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം. ഗൗ​രി​യ​മ്മ​യെ വീ​ണ്ടും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. കഴിഞ്ഞ മാസം പനിയും ശ്വാസതടസവും മൂലമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ മുറിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും സ്ഥിതി ​ഗുരുതരമായതിനെ തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. 102 വ​യ​സു​ള്ള ഗൗ​രി​യ​മ്മ ഏ​പ്രി​ല്‍ ആ​ദ്യം ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു.

Share News
Read More

നർമത്തിൽ പൊതിഞ്ഞ ചിന്ത മലയാളിക്ക് സമ്മാനിച്ച ക്രിസോസ്റ്റം തിരുമേനിക്ക് വിട.

Share News

കാലംചെയ്ത വലിയ തിരുമേനി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്തയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. വലിയ ജീവിത പ്രശ്നങ്ങൾ പോലും നർമത്തിൽ ചാലിച്ച ചിന്തയിലൂടെ അലിയിച്ചു കളഞ്ഞ വലിയ ഇടയൻ, സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റെയും ഒരുപാട് ഓർമകൾ ലോകത്തിനു സമ്മാനിച്ചാണ് മടങ്ങുന്നത്. ജാതി മത വേലിക്കെട്ടുകൾക്ക് അപ്പുറത്ത് മനുഷ്യരുടെ ദുഃഖത്തിൽ ഇടപെടുകയും അവ പരിഹരിക്കാൻ തന്നാലാവുന്നത് എല്ലാം പ്രവർത്തിക്കുകയും ചെയ്ത മഹാവ്യക്തിത്വമാണ് വിടപറഞ്ഞത്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന വലിയ തിരുമേനിയുടെ വേർപാട് അങ്ങേയറ്റം സങ്കടമുണ്ടാക്കുന്നു. എന്നെ […]

Share News
Read More

അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. |മുഖ്യമന്ത്രി

Share News

മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചിക്കുന്നു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂർവ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തു. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന […]

Share News
Read More

ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം: പ്രതി പിടിയില്‍

Share News

കോട്ടയം: ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി ബാബുക്കുട്ടന്‍ പിടിയില്‍. പത്തനംതിട്ട ചിറ്റാറില്‍ നിന്നാണ് പ്രതി പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാബുക്കുട്ടന്‍ ബന്ധുവിന്റെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു പുനലൂര്‍ പാസഞ്ചറില്‍ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ മുളംതുരുത്തി സ്വദേശിനിയായ യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു. ഇയാളിൽ നിന്നും രക്ഷപ്പെടാന്‍ യുവതിക്ക് തീവണ്ടിയില്‍നിന്ന് പുറത്തേക്ക് ചാടേണ്ടി വന്നു. കാഞ്ഞിരമറ്റത്തിനു സമീപം […]

Share News
Read More

ചൊവ്വാഴ്ച 37,190 പേർക്ക് കോവിഡ്, 26,148 പേർ രോഗമുക്തി നേടി

Share News

May 4, 2021 ചികിത്സയിലുള്ളവർ 3,56,872; ആകെ രോഗമുക്തി നേടിയവർ 13,39,257 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകൾ പരിശോധിച്ചു 15 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ ചൊവ്വാഴ്ച 37,190 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂർ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂർ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസർഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. […]

Share News
Read More

‘ആര്‍. ബാലകൃഷ്ണപിള്ള ന്യൂനപക്ഷ സമൂഹങ്ങളോട് സ്‌നേഹവും പരിഗണനയും പുലര്‍ത്തിയ നേതാവ്’

Share News

ചങ്ങനാശേരി: കേരള കോണ്‍ഗ്രസിന്റെ സ്ഥാപക സെക്രട്ടറിയും നിയമസഭാ സാമാജികനും ഭരണകര്‍ത്താവുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ അനുശോചനവുമായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള രാഷ്ട്രീയത്തില്‍ ശക്തമായ നിലപാടുകള്‍കൊണ്ട് ശ്രദ്ധേയനായിരുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ അതികായനായ ഒരു രാഷ്ട്രീയ നേതാവിനോടാണു കേരളസമൂഹം യാത്രാമൊഴി പറയുന്നതെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും അനുശോചനം രേഖപ്പെടുത്തി. തന്റെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ ഉടനീളം അദ്ദേഹം മതസൗഹാര്‍ദം നിലനിര്‍ത്തുകയും ന്യൂനപക്ഷ സമൂഹങ്ങളോട് സ്‌നേഹവും പരിഗണനയും […]

Share News
Read More