കുരിശും യുദ്ധവും സമാധനവും’ ഇനി ഏറെ ചർച്ച ചെയ്യപ്പെടാൻ പോകുന്നതേയുള്ളൂ. | പ്രധാനമായും ക്രിസ്തുമത പഠനങ്ങളിൽ ഏർപ്പെടുകയും തനതായ ഒരു എഴുത്തു പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുന്ന ദാർശനികനായി ജോസ് ടിയെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു.
22–ാം വയസ്സിൽ ദീപികയിൽ ജേണലിസം ട്രെയിനി ആയാണ് ഞാൻ പത്രപ്രവർത്തനം ആരംഭിക്കുന്നത്. ആരാധന എന്ന വികാരം ഇന്നു പൊതുവിൽ ഒഴിവായിട്ടുണ്ട്. എന്നാൽ അന്ന് ആ പ്രായത്തിൽ അതല്ല.ജോസ് ടി. തോമസ് സാറിനോടുളള വികാരം അതു തന്നെയായിരുന്നു. അത് എനിക്കു മാത്രമായിരുന്നുവെന്ന് തോന്നുന്നില്ല. ആ സമയത്ത് പത്രപ്രവർത്തക ട്രെയിനികളുടെ രണ്ടു ബാച്ച് ദീപികയിൽ ഉണ്ടായിരുന്നു.അവരിൽ പലരും ഇന്ന് ഈ രംഗത്ത് മുൻനിരക്കാരാണ് . പല പത്രങ്ങളിലായി. ആ യുവാക്കളുടെ കൂട്ടത്തിനാകെ ജോസ് ടി മോഹിപ്പിക്കുന്ന പ്രതിഭയായിരുന്നു. ‘കുരിശും യുദ്ധവും […]
Read More